നവകേരള സൃഷ്​ടിക്കായി മുഖ്യമന്ത്രിയുടെ സന്ദേശം കുട്ടികളിലേക്ക്

കൊച്ചി: നവകേരള സൃഷ്ടിക്ക് വിദ്യാര്‍ഥികളെ ക്ഷണിക്കുന്ന മുഖ്യമന്ത്രിയുടെ സന്ദേശം സ്‌കൂളുകളില്‍ വായിക്കുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം പെരുമാനൂര്‍ സ​െൻറ് തോമസ് ജി.എച്ച്.എസില്‍ ഹൈബി ഈഡന്‍ എം.എൽ.എ നിര്‍വഹിച്ചു. സ്മാര്‍ട്ട് ക്ലാസ് റൂം അടക്കമുള്ള നൂതന സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് വിദ്യാഭ്യാസം നല്‍കിയാല്‍ പൊതുവിദ്യാഭ്യാസ രംഗത്തേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ കടന്നുവരുമെന്ന് എം.എൽ.എ പറഞ്ഞു. പത്താം ക്ലാസ് വിദ്യാര്‍ഥിനി റിയ ജോണ്‍ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചു. മരങ്ങള്‍ നടുക, പ്ലാസ്റ്റിക് ഉപയോഗം കുറക്കുക, വൃത്തിയുള്ള പരിസരങ്ങൾ, വിഷരഹിത പച്ചക്കറി, ജലസ്രോതസ്സുകളുടെ സംരക്ഷണം തുടങ്ങിയ നവകേരള സൃഷ്ടിക്കുള്ള ആശയങ്ങളാണ് സന്ദേശത്തിലുള്ളത്. കുട്ടികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാനും അവസരം നല്‍കുന്നുണ്ട്. ജില്ല വിദ്യാഭ്യാസ ഓഫിസര്‍ കെ.പി. ലതിക അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.