വൈദ്യുതി മുടങ്ങും

കോതമംഗലം: അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റുന്നതി​െൻറ ഭാഗമായി കോതമംഗലം കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ സെക്ഷൻ നമ്പർ ഒന്നിന് കീഴിലെ മരോട്ടിച്ചുവട് ഒന്ന്, മരോട്ടിച്ചുവട് രണ്ട്, നാഗഞ്ചേരി പള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ . കാട്ടാന ശല്യം; നടപടി വേണമെന്ന ആവശ്യം ശക്തം കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിൽ കാട്ടാനകളുടെ ശല്യം രൂക്ഷമായ സാഹചര്യത്തിൽ നടപടി വേണമെന്ന ആവശ്യം ശക്തം. പൂയംകുട്ടി, മണികണ്ഠൻചാൽ, മാമലക്കണ്ടം പ്രദേശവാസികൾക്ക് ൈസ്വരജീവിതം നഷ്ടമായിരിക്കുന്നു. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നത് നിത്യസംഭവമായിട്ട് കാലമേറെയായി. കുട്ടികൾ ഭയത്തോടെയാണ് സ്കൂളിൽ പോകുന്നത്. മന്ത്രിതലത്തിലെടുത്ത തീരുമാനങ്ങൾ മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നുപോലും നടപ്പാക്കാത്തതിൽ കർഷക കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റി യോഗം പ്രതിഷേധിച്ചു. ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സി.ജെ. എൽദോസ്, പീറ്റർ മാത്യു, ജയിംസ് കോറമ്പേൽ, കെ.എ. സിബി, പി.പി. ജബ്ബാർ, അരുൺ ചന്ദ്രൻ, എം.പി. ജോസ് എന്നിവർ സംസാരിച്ചു. ഈ ആവശ്യം ഉന്നയിച്ച് 28-ന് രാവിലെ 10ന് കുട്ടമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ മാർച്ചും ധർണയും നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.