െകാച്ചി: മെട്രോ മനുഷ്യനന്മക്കുള്ള മുന്നേറ്റമാണെന്ന് ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. വികസനത്തിെൻറ ഉന്നതികളിൽ പ്രവർത്തിച്ച ഭരണാധികാരികൾക്കും ഓഫിസർമാർക്കും ജീവനക്കാർക്കും കേരളീയനെന്ന നിലയിൽ അതിനേക്കാളുപരി എറണാകുളത്ത് ജനിച്ചുവളർന്ന വ്യക്തിയെന്ന നിലയിൽ എെൻറ പ്രാർഥനാശംസകൾ ഹൃദയപൂർവം നേരുന്നു. ഈ മെേട്രാ ഭാഗമായിട്ടുള്ള അനേകം പേരെയോർക്കുന്നു. ഈ വികസനത്തിെൻറ പേരിൽ സാധാരണ മനുഷ്യർക്ക് ഉപജീവനത്തിെൻറ മാർഗം കൂടി ഒരുക്കപ്പെട്ടപ്പോൾ ഇതൊരു വലിയ നന്മയായി മാറി. വരാപ്പുഴ അതിരൂപതയുടെ മെത്രാേപ്പാലീത്ത എന്ന നിലയിലും അതിരൂപതയിലെ എല്ലാവരുെടയും പൂർണ സഹായം ഇനിയും മനുഷ്യാധിഷ്ഠിതമായ വികസനങ്ങൾക്കുണ്ടാകുമെന്നും അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.