ഒന്നര വർഷം മുമ്പ്​ അപകടമുണ്ടാക്കിയ കപ്പൽ പൊളിക്കുന്നതിനെതിരെ ഹരജി

കൊച്ചി: മത്സ്യബന്ധന ബോട്ടിലിടിച്ച് അപകടത്തിനിടയാക്കിയ കപ്പൽ കാലാവധി കഴിഞ്ഞതായി പ്രഖ്യാപിച്ച് പൊളിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ഒന്നര വർഷം മുമ്പ് നടന്ന അപകടവുമായി ബന്ധപ്പെട്ട് ഇതുവരെ കപ്പലിൽനിന്ന് ആവശ്യമായ തെളിവുകളൊന്നും ശേഖരിച്ചിട്ടില്ലെന്നും ഇൗ അവസ്ഥയിൽ കപ്പൽ നശിപ്പിക്കുന്നത് അപകടത്തിനിരയായവർക്ക് ദോഷകരമാവുമെന്നും ചൂണ്ടിക്കാട്ടിയാണ് തകർന്ന ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളി കന്യാകുമാരി സ്വദേശി തദേവൂസ് കോടതിയെ സമീപിച്ചത്. താനൂർ തീരത്തുനിന്ന് 27 നോട്ടിക്കൽ മൈൽ അകലെ 2015 ഡിസംബർ നാലിന് പുലർച്ച തനത് സാമ്പത്തിക സമുദ്രാതിർത്തിയിലായിരുന്നു അപകടം. മത്സബന്ധനത്തിലേർപ്പെട്ടിരുന്ന 'ആൻറണി' എന്ന ബോട്ടിൽ എം.വി ഇന്ദിരാഗാന്ധി എന്ന കപ്പൽ ഇടിക്കുകയായിരുന്നു. മൂന്ന് കഷണമായി തകർന്ന േബാട്ടിൽ നിന്ന് കടലിൽ വീണ മത്സ്യത്തൊഴിലാളികളെ മെറ്റാരു ബോട്ടിലെ ആളുകളെത്തിയാണ് രക്ഷപ്പെടുത്തിയത്. തെളിവു ശേഖരണം നടത്താതെ കപ്പൽ നശിപ്പിക്കുന്നത് വലിയ നഷ്ടത്തിനിടയാക്കുമെന്നും മനുഷ്യാവകാശ, മൗലീകാവകാശ ലംഘനങ്ങൾ നേരിടേണ്ടി വന്ന മത്സ്യത്തൊഴിലാളികൾക്ക് പത്ത് കോടി രൂപ നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി. ഹരജി പരിഗണിച്ച കോടതി കേസ് അടുത്തയാഴ്ച പരിഗണിക്കാനായി മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.