must++കർഷകർ റോഡ്​, റെയിൽ ഉപരോധിച്ചു

must++കർഷകർ റോഡ്, റെയിൽ ഉപരോധിച്ചു (ഫോേട്ടാ cltdesk മെയിലിൽ) ന്യൂഡൽഹി: മധ്യപ്രദേശിലെ മൻദ്സൗറിൽ ആറ് കർഷകരെ പൊലീസ് വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ചും കർഷക സമരങ്ങൾക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ചും കർഷക സംഘടനകൾ ദേശവ്യാപകമായി റെയിൽ, റോഡ് ഉപരോധം സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെയും കോലം കത്തിച്ച പ്രതിഷേധക്കാർ പ്രകടനവും നടത്തി. മധ്യപ്രദേശിൽ ഗ്വാളിേയാറിലും മൊറേനയിലും ഭിന്ദ് ജില്ലകളിലും അഖിലേന്ത്യ കിസാൻ സഭയുടെ അടക്കം നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. നീമച്ചിലേക്ക് പ്രകടനം നടത്തി. രാജസ്ഥാനിലെ ഹിസാറിൽ നൂറുകണക്കിന് പേരാണ് മൂന്നു മണിക്കൂർ നീണ്ട ഉപരോധ സമരത്തിൽ പെങ്കടുത്തത്. സിക്കാർ, ഭിവാനി, ജിന്ദ്, ദന്ദോഡ, ഗുർഗാവ, സിർസ, റോത്തക്, കർണാൽ, പൽവാൽ, യമുന നഗർ, പാലക്കാട് എന്നിവിടങ്ങളിലും ഉപരോധം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.