സെൻകുമാറിനെതിരെ നിലപാട്​ കടുപ്പിച്ച്​ സർക്കാർ

തിരുവനന്തപുരം: ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. ഡി.ജി.പി എന്ന നിലക്ക് ഇറക്കിയ ഉത്തരവിന് അടിയന്തരമായി വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തരസെക്രട്ടറി സുബ്രതോ ബിശ്വാസ് വെള്ളിയാഴ്ച ഡി.ജി.പിക്ക് നോട്ടീസ് നൽകി. സർവിസിൽനിന്ന് വിരമിക്കാൻ ദിവസങ്ങൾമാത്രം ശേഷിക്കുന്ന സെൻകുമാറിനെതിരെ അച്ചടക്ക നടപടി ഉൾപ്പെടെ കൈക്കൊള്ളുന്നതിന് മുന്നോടിയായാണ് വിശദീകരണം ആരായൽ എന്നാണ് സൂചന. പൊലീസ് ആസ്ഥാനത്തെ ടി ബ്രാഞ്ചി​െൻറ ചുമതല തനിക്കാണെന്നുൾപ്പെടെ വ്യക്തമാക്കി ഡി.ജി.പി കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവി​െൻറ അടിസ്ഥാനത്തിലുള്ള വിശദീകരണമാണ് ആരാഞ്ഞത്. നേരത്തേ ടി ബ്രാഞ്ചിലെ ജൂനിയർ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലം മാറ്റിയ നടപടിയിലും എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിലും സെൻകുമാറിനോട് സർക്കാർ വിശദീകരണം തേടിയിരുന്നു. അതി​െൻറ തുടർച്ചയാണ് പുതിയ നടപടി. സെൻകുമാർ ഫയലുകൾ പരിശോധിക്കുന്നത് സർക്കാറിനെയും ഉദ്യോഗസ്ഥരെയും സമ്മർദത്തിലാക്കാനാണെന്ന് തച്ചങ്കരി സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ ടി ബ്രാഞ്ചിലെ രേഖകൾ വിവരാവകാശ നിയമപ്രകാരം കൈമാറണമെന്നതുൾപ്പെടെ ഡി.ജി.പിയുടെ നിർദേശവും ചീഫ് സെക്രട്ടറി റദ്ദാക്കിയിട്ടുണ്ട്. ഇപ്പോൾ നൽകിയ നോട്ടീസിനുകൂടി വിശദീകരണം തേടിയശേഷം സെൻകുമാറിനെ സസ്പെൻഡ് ചെയ്യുന്നതടക്കമുള്ള നീക്കമാണ് നടക്കുന്നതെന്ന് സൂചനയുണ്ട്. അതോടെ വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളും മറ്റ് സ്ഥാനമാനങ്ങളും നിഷേധിക്കപ്പെടാൻ കാരണമായേക്കും ബിജു ചന്ദ്രശേഖർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.