സഹോദരൻ അയ്യപ്പൻ സാഹിത്യ പുരസ്​കാരം: തീയതി നീട്ടി

കൊച്ചി: ചെറായി സഹോദരൻ അയ്യപ്പൻ സ്മാരകം നൽകുന്ന 'സഹോദരൻ സാഹിത്യ പുരസ്കാരത്തിന്' ഗ്രന്ഥങ്ങൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 20 വരെ നീട്ടി. സാമൂഹിക -സാംസ്കാരിക സംബന്ധിയായി രചിച്ച മികച്ച ഗ്രന്ഥത്തിനാണ് പുരസ്കാരം. 2010 ജനുവരി ഒന്ന് മുതൽ 2017 ജൂൺ 30 വരെയുള്ള കാലയളവിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ചതായിരിക്കണം. പുസ്തകത്തി​െൻറ നാല് കോപ്പി സഹിതം 'സെക്രട്ടറി, സഹോദരൻ അയ്യപ്പൻ സ്മാരകം, ചെറായി 683514 എന്ന വിലാസത്തിൽ 2017 ജൂലൈ 25നകം അയക്കണം. ഫോൺ: 0484-2488572
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.