കൊടുവള്ളി തെരഞ്ഞെടുപ്പ്​ ഹരജി: തടസ്സവാദം ഹൈകോടതി തള്ളി

കൊച്ചി: കൊടുവള്ളി നിയമസഭാ മണ്ഡലത്തിൽനിന്നുള്ള തെരഞ്ഞെടുപ്പ് ചോദ്യം ചെയ്യുന്ന ഹരജിക്കെതിരെ കാരാട്ട് അബ്ദുൽ റസാഖ് എം.എൽ.എ ഉന്നയിച്ച തടസ്സവാദ ഹരജി ഹൈകോടതി തള്ളി. തെരഞ്ഞെടുപ്പ് റദ്ദാക്കി തൊട്ടടുത്ത എതിർ സ്ഥാനാർഥി മുസ്ലിംലീഗിലെ എം. എ. റസാഖ് മാസ്റ്ററെ വിജയിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടറായ കെ.പി. മുഹമ്മദ് അടക്കമുള്ളവർ നൽകിയ ഹരജി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഹരജിയിൽ കൂടുതൽ വാദം കേൾക്കാൻ തീരുമാനിച്ച കോടതി തുടർ നടപടികൾക്കായി ജൂൺ 23ന് പരിഗണിക്കാൻ മാറ്റി. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിെര അപകീർത്തികരമായ രീതിയിൽ േഡാക്യുമ​െൻററി പ്രദർശനം നടത്തിയതായും ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയുമാണ് 573 വോട്ടി​െൻറ മാത്രം ഭൂരിപക്ഷത്തിന് ഇടത് സ്ഥാനാർഥി വിജയിച്ചതെന്നുമാണ് തെരഞ്ഞെടുപ്പ് ഹരജിയിലെ വാദം. എന്നാൽ, ഹരജിക്കാരൻ അപകീർത്തികരമായി എന്ന് ആരോപിക്കുന്ന ദൃശ്യങ്ങൾ അപൂർണമായി മാത്രമാണ് കോടതിയിൽ ഹാജരാക്കിയിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് തടസ്സവാദമുന്നയിച്ച് എം.എൽ.എ ഹരജി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.