ചെങ്ങമനാട്: അത്താണി-പറവൂര്‍ റോഡില്‍ ചുങ്കം കവലയില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചു കയറി. ആര്‍ക്കും പരിക്കില്ല. കട അടഞ്ഞ് കിടന്നതിനാലും, അപകടസമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായിരുന്നതിനാലുമാണ് വന്‍ ദുരന്തം ഒഴിവായത്. കടയുടെ ഷട്ടറും, ഫര്‍ണിച്ചറുകളും തകര്‍ന്നു. പലചരക്ക്, സ്റ്റേഷനറി സാധനങ്ങള്‍ നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ച അഞ്ചിനായിരുന്നു അപകടം. മലപ്പുറം തിരൂരില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വരുകയായിരുന്ന നദീറും സുഹൃത്തക്കളും സഞ്ചരിച്ചിരുന്ന കാറാണ് പാലപ്രശ്ശേരി സ്വദേശി പി.എം. അസീസിെൻറ ഉടമസ്ഥതയിലുള്ള ചുങ്കം കവലയിലെ പി.എം. സ്റ്റോഴ്സിലേക്ക് ഇടിച്ച് കയറിയത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ മൂന്ന് തവണയും, കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 20ഓളം തവണയും അസീസിന്‍െറ കടയില്‍ നിയന്ത്രണം വിട്ട വാഹനങ്ങള്‍ ഇടിച്ച് കയറിയിട്ടുണ്ട്. ഓരോ അപകടങ്ങളുണ്ടാകുമ്പോഴും കഷ്ടനഷ്ടങ്ങള്‍ സഹിച്ച് കടയുടെ അറ്റകുറ്റപണി തീര്‍ത്ത് വരുമ്പോഴേക്കും വീണ്ടും അപകടങ്ങള്‍ പരമ്പരയായി തുടരുകയാണ്. രോഗിയായ അസീസ് ഏറെ ക്ലേശിച്ചാണ് കച്ചവടം നടത്തിപ്പോകുന്നത്. അതിനിടെയാണ് അപകടങ്ങളും വിനയായി മാറിയിരിക്കുന്നത്. 'എൽ'ആകൃതിയിലാണ് ചുങ്കം കവലയിലെ കൊടും വളവ് സ്ഥിതി ചെയ്യുന്നത്. കുത്തനെയുള്ള വളവിെൻറ കിഴക്ക് വശത്താണ് അസീസിെൻറ കട സ്ഥിതി ചെയ്യുന്നത്. അടുത്തിടെ റോഡില്‍ ടാറിങ് പൂര്‍ത്തിയാക്കിയതോടെ വാഹനങ്ങള്‍ മിന്നല്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്. അമിതവേഗത്തില്‍ ചുങ്കം കവലയില്‍ എത്തുന്ന വാഹനങ്ങള്‍ പൊടുന്നനെ വളവ് കാണുമ്പോള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുമ്പോഴേക്കും കടയില്‍ ഇടിച്ച് കയറുകയാണുണ്ടാകുന്നത്. ചുങ്കം കവലയില്‍ അപകടങ്ങള്‍ പതിവായതോടെ 100 മീറ്റര്‍ മുന്നിലായി റോഡരികില്‍ അപകട സൂചന നല്‍കുന്ന ബോര്‍ഡുകളോ, ഹൈ റിഫ്ലക്ടറുകളോ, മറ്റ് അപകടരഹിത, വേഗ നിയന്ത്രണ സംവിധാനങ്ങളോ ഇല്ല. അതിനിടെ പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി രംഗത്ത് വരുവാന്‍ ആലോചിക്കുകയാണ് നാട്ടുകാര്‍. അതിന് മുന്നോടിയായി സംസ്ഥാന മനുഷ്യാവകാശ കമീഷനും, പൊതുമരാമത്ത് വകുപ്പ്,പൊലീസ്, പഞ്ചായത്ത്, എം.എല്‍.എ, വിവിധ വകുപ്പ് മന്ത്രിമാര്‍ അടക്കമുള്ളവര്‍ക്കും പരാതി നല്‍കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.