ഐ.ഒ.സി സമരം: സർക്കാർ നിലപാട് ജനവിരുദ്ധം -

കൊച്ചി: ആയിരക്കണക്കിന് മനുഷ്യരുടെ ജീവന് ആശങ്കയുയർത്തുന്ന വാതകസംഭരണിക്കെതിരെ നടക്കുന്ന ജനകീയസമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാർ നിലപാട് ജനവിരുദ്ധമാണെന്ന് ദേശീയപാത സംയുക്ത സമരസമിതി. നിലനിൽക്കുന്ന നിയമങ്ങളും ഗ്രീൻ ൈട്രബ്യൂണൽ ഉത്തരവും ലംഘിച്ച് ജനവാസമേഖലയിൽ ഐ.ഒ.സി നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തടയാൻ ബാധ്യസ്ഥരായ പൊലീസ് ഉത്തരവാദിത്തം മറക്കുകയാണ്. പുതുവൈപ്പ് വാതകസംഭരണിക്കെതിരെ നടക്കുന്ന സമരത്തെ ദേശീയപാത 17 സംയുക്തസമിതി പിന്തുണക്കാൻ തീരുമാനിെച്ചന്നും ചെയർമാൻ ഹാഷിം ചേന്ദാമ്പിള്ളി, കൺവീനർ സത്യൻ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.