കമീഷണറുടെ കാര്യാലയത്തിലേക്ക്​ കെ.സി.വൈ.എം മാര്‍ച്ച്

കൊച്ചി: പുതുവൈപ്പിലെ പാചകവാതക സംഭരണകേന്ദ്രത്തിനെതിരെ എൽ.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി നടത്തുന്ന സമരത്തില്‍ സ്ത്രീകളെയും കുട്ടികളെയും മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കെ.സി.വൈ.എം വരാപ്പുഴ അതിരൂപയുടെ നേതൃത്വത്തില്‍ കൊച്ചി സിറ്റി പൊലീസ് കമീഷണറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. കെ.എല്‍.സി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ. തോമസ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത പ്രസിഡൻറ് ജോസ് റാല്‍ഫ് അധ്യക്ഷത വഹിച്ചു. സ്ത്രീകളെയും കുട്ടികളെയും അടക്കം തല്ലിച്ചതക്കുന്ന പൊലീസി​െൻറ അതിക്രമം അവസാനിപ്പിക്കണമെന്ന് ഷെറി ജെ. തോമസ് പറഞ്ഞു. റെയ്ഗണ്‍ ഡിക്കൂഞ്ഞ, ഷൈന്‍ ആൻറണി, ഹ​െൻറി ഓസ്റ്റിന്‍, സിജോയ് ആൻറണി, സിബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.