കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​ കേ​സ്​: ഇ​ന്ത്യ സെ​പ്​​റ്റം​ബ​ർ 13ന​കം സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​ക​ണം

കുൽഭൂഷൺ ജാദവ് കേസ്: ഇന്ത്യ സെപ്റ്റംബർ 13നകം സത്യവാങ്മൂലം നൽകണം ന്യൂഡൽഹി: ഇന്ത്യയുടെ മുൻ നാവിക ഉദ്യോഗസ്ഥനായ കുൽഭൂഷൺ ജാദവിന് വധശിക്ഷ വിധിച്ച പാക് കോടതി വിധിക്കെതിരായ കേസിൽ ഇൗ വർഷം സെപ്റ്റംബർ 13നകം സത്യവാങ്മൂലം നൽകാൻ അന്താരാഷ്ട്ര കോടതി ആവശ്യപ്പെട്ടു. പാകിസ്താന് ഡിസംബർ 13 വരെ സമയമുണ്ട്. ചാരപ്രവൃത്തിയും ഭീകരകുറ്റവും ചുമത്തി ജാദവിനെതിരെ പാക് കോടതി വധശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര കോടതിയെ സമീപിച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കരുതെന്ന് കോടതി മേയ് 18ന് പാകിസ്താനോട് ഉത്തരവിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.