വായന ദിനത്തിൽ 'വൃക്ഷ മഹായജ്ഞ വിളംബരം' ഒരുക്കി ശ്രീമൻ നാരായണൻ

കടുങ്ങല്ലൂർ: വായനദിനത്തിൽ 'വൃക്ഷ മഹായജ്ഞ വിളംബര'ത്തിന് വേദിയൊരുക്കി സാഹിത്യകാരൻ ശ്രീമൻ നാരായണൻ. മുപ്പത്തടത്ത് ത‍​െൻറ ഹോട്ടലായ ദ്വാരകയോട് ചേർന്ന് സ്ഥിരം വായനക്കളരി വർഷങ്ങളായി നടത്തിവരുകയാണ് അദ്ദേഹം. ഓരോ വായനദിനത്തിലും ഒരാഴ്ച നീളുന്ന വിവിധങ്ങളായ പരിപാടികളാണ് ഇവിടെ നടക്കുക. 'നമുക്ക് വൃക്ഷങ്ങളെ വായിക്കാം, മണ്ണിനെ വായിക്കാം, ജലത്തെ വായിക്കാം, വായുവിനെ വായിക്കാം, പ്രകൃതിയെ ആകെ വായിക്കാം' എന്ന സന്ദേശമുയർത്തിയാണ് ചടങ്ങുകൾ. 'എ​െൻറ ഗ്രാമം ഗാന്ധിജിയിലൂടെ' പദ്ധതിയുടെ ഭാഗമായി മാവും പ്ലാവുമുൾപ്പെടെ 10,001 ഗാന്ധിമരങ്ങൾ മുപ്പത്തടം ഗ്രാമത്തിൽ െവച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. വൃക്ഷയജ്ഞത്തി​െൻറ വിളംബരം 19ന് പി.എൻ. പണിക്കർ അനുസ്മരണ വേദിയിൽ കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് നിർവഹിക്കും. ആഗസ്റ് 17ന് മുപ്പത്തടം ഗവ.ഹൈസ്കൂളിൽ വൃക്ഷമഹായജ്ഞം വിദ്യാഭ്യാസ മന്ത്രി പ്രഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.