പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും –- മന്ത്രി കെ.കെ.ശൈലജ

ആലുവ: സംസ്‌ഥാന ഉപക്ഷേമ കേന്ദ്രങ്ങളെ അടിസ്‌ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് പ്രാഥമികാരോഗ്യങ്ങൾ ആക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ബസ് ഉടമകളുടെ സംഘടനയായ കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ രുപികരീച്ച “കൊച്ചിൻ വീൽസ് ലിമിറ്റഡ്” എന്ന കമ്പനിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കമ്പനി സ്വരൂപിച്ച കാൻസർ രോഗികൾക്കുള്ള തുക സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ് കൈമാറി. വെബ് സെറ്റി‍​െൻറ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം നിർവഹിച്ചു. ഡ്രൈവർമാർക്കായി ഹിന്ദുസ്‌ഥാൻ പെട്രോളിയം നടപ്പാക്കുന്ന “ ഡ്രൈവർ ട്രാക്ക് പ്ലസ് കാർഡ് വിതരണം എച്ച്.പി.സി.എൽ ചീഫ് റീജനൽ മാനേജർ വിനോദ് കുമാർ നിർവഹിച്ചു . നഗരസഭ സ്‌ഥിരം സമിതി അധ്യക്ഷൻ വി. ചന്ദ്രൻ, അസോസിയേഷൻ സംസ്‌ഥാന പ്രസിഡൻറ് ജോൺസൺ പടമാടൻ, കെ.എ. നജീബ്, കെ.പി. വത്സലൻ, അസോസിയേഷൻ രക്ഷാധികാരി എ.പി. ഉദയകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.