ആലുവ: ജില്ല ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിെൻറ ഉദ്ഘാടനം ശനിയാഴ്ച നടക്കും. വൈകീട്ട് മൂന്നിന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ദേശീയ ആരോഗ്യ ദൗത്യം ഫണ്ട് ഉപയോഗിച്ചാണ് ആധുനിക സൗകര്യങ്ങളുള്ള കെട്ടിടം നിർമിച്ചിരിക്കുന്നത്. അഞ്ച് കോടിയാണ് നിർമാണ ചെലവ്. പൂര്‍ണമായും കമ്പ്യൂട്ടര്‍വത്കരിച്ച ഒ.പി കൗണ്ടറാണ് പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുള്ളത്. ജനറല്‍ മെഡിസന്‍, സര്‍ജറി, ത്വക്ക് രോഗം, ദന്തരോഗം, ഗൈനക്കോളജി, നേത്രരോഗം, ഇ.എന്‍.ടി, മാനസികാരോഗ്യം, ജീവിതശൈലി രോഗം, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങള്‍ക്കെല്ലാം പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ആധുനിക രീതിയിലുള്ള ഫാര്‍മസിയുമുണ്ട്. ഉദ്ഘാടന യോഗത്തില്‍ അന്‍വര്‍ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. ഇന്നസെൻറ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍, വൈസ് പ്രസിഡൻറ് അഡ്വ. ബി.എ. അബ്‌ദുൽ മുത്തലിബ്, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.