attn alll++++p1 news replace++കശ്​മീരിൽ തീവ്രവാദി ആക്രമണത്തിൽ ആറു പൊലീസുകാർ കൊല്ലപ്പെട്ടു

p1 news replace++ blurb must++++++++++വാർത്തയിൽ കാര്യമായ മാറ്റങ്ങളുണ്ട്. ഇൗ വാർത്ത ഉപയോഗിക്കണം. ശ്രീനഗർ: തീവ്രവാദികളുെട ഒളിയാക്രമണത്തിൽ കശ്മീരിൽ സബ് ഇൻസ്പെക്ടർ അടക്കം ആറു പൊലീസുകാർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട ആറ് പൊലീസുകാരുടെയും മുഖം വികൃതമാക്കിയശേഷം ഇവരുടെ ആയുധങ്ങളുെമടുത്താണ് തീവ്രവാദികൾ കടന്നുകളഞ്ഞത്. അനന്ത്നാഗ് ജില്ലയിലെ അച്ചാബലിൽ ജീപ്പിൽ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘത്തിനുനേരെയാണ് പതിയിരുന്ന് ആക്രമണമുണ്ടായത്. പുൽവാമ സ്വദേശിയായ സബ് ഇൻസ്പെക്ടർ ഫിറോസ്, പൊലീസ് ഡ്രൈവർ, മറ്റ് നാല് പൊലീസുകാർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലശ്കറെ ത്വയ്യിബയാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ഡി.ജി.പി എസ്.പി വെയ്ദ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ തെക്കൻ കശ്മീരിലെ ബിജ്ബെഹ്റയിൽ വീട്ടിൽ ഒളിച്ച മൂന്ന് ലശ്കർ തീവ്രവാദികളെ സുരക്ഷാസേന കൊലപ്പെടുത്തിയതി​െൻറ പ്രതികാരമാകാം ആക്രമണത്തിന് കാരണമെന്നും ഡി.ജി.പി പറഞ്ഞു. അർവാനി ഗ്രാമത്തിലെ മാലിക് െമാഹല്ലയിലെ വീട്ടിലാണ് തീവ്രവാദികൾ ഒളിച്ചത്. രാവിലെ പത്തു മണിയോടെയാണ് ഇവിടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ലശ്കറെ ത്വയ്യിബയുടെ പ്രാദേശിക നേതാവ് ജുനൈദ് മാട്ടുവും കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ഇവരുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. അനന്ത്നാഗ് ബസ്സ്റ്റാൻഡിൽെവച്ച് രണ്ടു പൊലീസുകാരെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയാണ് മാട്ടു. തീവ്രവാദികളെ തുരത്താനുള്ള ശ്രമം തടസ്സപ്പെടുത്താനെത്തിയവർക്കു നേരെ സുരക്ഷാസേന പെല്ലറ്റ് തോക്ക് ഉപയോഗിച്ചു. ഇതിൽ അഞ്ചു സിവിലിയന്മാർക്ക് പരിക്കേറ്റു. അതിനിടെ, തെക്കൻ കശ്മീരിലെ കുൽഗാം കത്രാസു ഗ്രാമത്തിൽ തീവ്രവാദികളുടെ വെടിയേറ്റ് യുവതിക്ക് പരിക്കേറ്റു. വീട്ടിലെത്തിയ തീവ്രവാദികൾ സുരയ ജാനുവിനു (25) നേരെയാണ് പ്രകോപനമില്ലാതെ വെടിയുതിർത്തതെന്നും ഇവരുടെ വലതുകാലിന് പരിക്കുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവം നടന്നയുടൻ ഇവരെ ജില്ല ആശുപത്രിയിലെത്തിച്ചു. അവിടെനിന്ന് കൂടുതൽ ചികിത്സക്കായി എസ്.എം.എച്ച്.എസ് ആശുപത്രിയിലേക്ക് മാറ്റി. വടക്കൻ കശ്മീരിലെ ബന്ദിപോറയിൽ ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിനുനേരെ സൈന്യം വെടിവെച്ചതിനാൽ രണ്ടു സിവിലിയന്മാർക്ക് പരിക്കേറ്റു. സിഗ്നൽ നൽകിയിട്ടും കാർ നിർത്താൻ തയാറായില്ലെന്ന് പൊലീസ് പറഞ്ഞു. ഖാസിപോറ സ്വദേശികളായ ഫയാസ് അഹ്മദ്, മുസഫർ അഹ്മദ് എന്നിവർക്കാണ് പരിക്കേറ്റത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.