തൃപ്പൂണിത്തുറ: നഗരത്തിലെ വഴിയോരകച്ചവടക്കാരെ മുന്നറിയിപ്പില്ലാതെ ഒഴിപ്പിച്ചതിൽ കേരള പ്രദേശ് വഴിയോര വ്യാപാരി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രതിഷേധിച്ചു. വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ നടപടി വേണമെന്ന് മേഖല പ്രസിഡൻറ് കനക വേലായുധൻ ആവശ്യപ്പെട്ടു. നഗരത്തിൽ ഗതാഗത കുരുക്കിെൻറ പേരിലാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചത്. എന്നാൽ, കിഴക്കേകോട്ടയിലും സ്റ്റാച്ചുവിലും വികസനത്തിനായി സ്ഥലം ഏറ്റെടുത്തിട്ടും വൻകിട സ്ഥാപനങ്ങളുടെ അനധികൃത കച്ചവടമാണ് നടക്കുന്നത്. നഗരത്തിലെ ചില വ്യാപാരികൾ നടത്തുന്ന റോഡ് ൈകയേറ്റവും നഗരസഭ അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ്. ഇത് പ്രതിഷേധാർഹമാണെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.