ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്: സ്ഥാനമോഹവുമായി പലരും രംഗത്ത്​

മരട്: നഗരസഭയിൽ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്ഥാനമോഹവുമായി പലരും രംഗത്തെത്തി. ചെയർപേഴ്സൺ സ്ഥാനത്തെ ചൊല്ലി തർക്കം നിലനിൽക്കേയാണ് ചിലർ രംഗത്തെത്തിയത്. കോൺഗ്രസ് ഐ വിഭാഗം സ്ഥാനം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡി.സി.സിയിൽ ഇത് സംബന്ധിച്ച് ചർച്ച നടന്നെങ്കിലും പരാജയപ്പെട്ടതിനെ തുടർന്ന് ഐ വിഭാഗം രാജിക്കൊരുങ്ങി നിൽക്കുകയാണ്. ഇതിനിടെയാണ് എ വിഭാഗത്തിലെ ചിലർ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പിന്തുണക്കണമെന്ന്‌ അഭ്യർഥിച്ച് കൗൺസിലർമാരെ സമീപിച്ചത്. 33 അംഗ കൗൺസിലിൽ യു.ഡി.എഫിന് രണ്ട് കോൺഗ്രസ് വിമതരടക്കം 17 അംഗങ്ങളും എൽ.ഡി.എഫിന് ഒരു സ്വതന്ത്രയടക്കം 16 അംഗങ്ങളുമാണുള്ളത്. ഇതിനിടെ രാജി ഭീഷണിയിൽനിന്ന് ഐ വിഭാഗം പിൻമാറിയിട്ടുമില്ല. 20നാണ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്. അതിനുള്ളിൽ തീരുമാനമായില്ലെങ്കിൽ കാര്യങ്ങൾ മാറിമറിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.