റംസാൻ നിലാവിന് തുടക്കമായി

മട്ടാഞ്ചേരി: മഹാത്മാ സോഷ്യോ കൾചറൽ സ​െൻറർ ആഭിമുഖ്യത്തിൽ പനയപ്പിള്ളി കാനുസ് സ​െൻററിനു സമീപം എക്സ് സർവിസ് മെൻ ഗ്രൗണ്ടിൽ നടക്കുന്ന . ജൂൺ 16 മുതൽ 28 വരെ നടക്കുന്ന ഫെസ്റ്റി​െൻറ ഉദ്ഘാടനം പാർലമ​െൻറ് അംഗം കെ.വി. തോമസ് നിർവഹിച്ചു. കൗൺസിലർ സനീഷ അജീബ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ.ജെ. ആൻറണി, ടി.കെ. അശ്റഫ്, സുനിത അശ്റഫ്, ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ, പി.എച്ച്. നാസർ, സി.പി.എം കൊച്ചി ഏരിയാ സെക്രട്ടറി കെ.എം. റിയാദ്, എ.എം. അയ്യൂബ്, വി.എച്ച്. ശിഹാബുദ്ദീൻ, കെ.ബി. സലാം, പി.എസ്. ഹംസക്കോയ സംഘാടക സമിതി ചെയർമാൻ ഷമീർ വളവത്ത് എന്നിവർ സംസാരിച്ചു. ഇഫ്താർ സംഗമം മട്ടാഞ്ചേരി: ജമാഅത്തെ ഇസ്ലാമി കരുവേലിപ്പടി, തോപ്പുംപടി യൂനിറ്റുകൾ സംയുക്തമായി ഇഫ്താർ സംഗമം നടത്തി. ബിലാൽ മസ്ജിദ് ഖത്തീബ് ജമാൽ അസ്ഹരി റമദാൻ സന്ദേശം നൽകി. മനുഷ്യബന്ധങ്ങൾ ഇല്ലാത്ത ആരാധനകൾക്ക് പ്രസക്തിയില്ലെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു. എം.എസ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.എ. മുഹമ്മദ് ഇക്ബാൽ, പണിക്കർ, ശശിധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.