ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്​ ഇല്ലാതെ ഒാടിയ സ്​കൂൾ വാഹനങ്ങൾ പിടിച്ചെടുത്തു

മാവേലിക്കര: ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റോ പെര്‍മിറ്റോ ടാക്‌സോ ഇല്ലാതെ ഒാടിയ സ്വകാര്യ സ്കൂൾ വാഹനങ്ങള്‍ മാവേലിക്കര ജോയൻറ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു. ചുനക്കരയിലെ സ്വകാര്യ സ്‌കൂളിന് സമീപത്തുനിന്ന് ജോയൻറ് ആർ.ടി.ഒ രമണ​െൻറ നേതൃത്വത്തിെല സംഘമാണ് വാഹനങ്ങള്‍ പിടിച്ചത്. പെര്‍മിറ്റ് ഇല്ലാത്തതും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ടാക്സും ഇല്ലാത്തതും പിടികൂടിയവയിൽ ഉൾപ്പെടും. മാവേലിക്കരയിലും പരിസരപ്രദേശങ്ങളിലും നിയമങ്ങൾ പാലിക്കാതെ സ്‌കൂള്‍ കുട്ടികളുമായി വാഹനങ്ങള്‍ സർവിസ് നടത്തുെന്നന്ന വിവരത്തി​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വാഹനങ്ങളില്‍ രണ്ടെണ്ണം പിഴ ഇൗടാക്കി വിട്ടയച്ചു. പെര്‍മിറ്റ് ഇല്ലാതെ ഓടിയ തിരുവനന്തപുരം രജിസ്‌ട്രേഷൻ വാഹനം ഓഫിസില്‍ പിടിച്ചിട്ടു. ഇന്‍ഷുറന്‍സ് ഇല്ലാത്തതും വേഗപ്പൂട്ട് ഘടിപ്പിക്കാത്തതുമായ നിരവധി ചെറുതും വലുതുമായ സ്വകാര്യ സര്‍വിസ് വാഹനങ്ങള്‍ സ്‌കൂൾ കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നുണ്ടെന്നും ഈ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജോയൻറ് ആർ.ടി.ഒ അറിയിച്ചു. പൂർവവിദ്യാർഥി സമ്മേളനം മാന്നാര്‍: പരുമല സെമിനാരി സ്‌കൂളില്‍ പൂര്‍വവിദ്യാർഥി സമ്മേളനം സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ വികസന സമിതി വൈസ് പ്രസിഡൻറ് ടി. മത്തായി അധ്യക്ഷത വഹിച്ചു. പരുമല ദേവസ്വം ബോര്‍ഡ് പമ്പ കോളജ് മുന്‍ പ്രിന്‍സിപ്പൽ പ്രഫ. എം.എന്‍. ലക്ഷ്മണന്‍ സ്‌കൂള്‍ വികസനരേഖ അവതരിപ്പിച്ചു. 'കൈത്താങ്ങ്' പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അലക്‌സാണ്ടര്‍ പി. ജോര്‍ജ്, പൂര്‍വവിദ്യാര്‍ഥികളായ ജോണ്‍ ജേക്കബ് വള്ളക്കാലി, തങ്കമണി നാണപ്പന്‍, ഫാ. ബൈജു, കെ.എ. കരീം, പി.ടി. തോമസ് എന്നിവര്‍ സംസാരിച്ചു. ഫാ. എം.സി. കുര്യാക്കോസ് (രക്ഷാ), ജോണ്‍ ജേക്കബ് വള്ളക്കാലി (സഹ രക്ഷാ), പി.ടി. തോമസ് പീടിയേക്കല്‍ (പ്രസി), കെ.എ. കരീം (ജന. സെക്ര) എന്നിവര്‍ ഭാരവാഹികളായി 25 അംഗ കമ്മിറ്റിയും രൂപവത്കരിച്ചു. വൈ.എം.സി.എ പ്രവര്‍ത്തനോദ്ഘാടനം മാവേലിക്കര: വൈ.എം.സി.എ മാവേലിക്കരയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ലീല അഭിലാഷ് നിർവഹിച്ചു. പൊതുയോഗവും വിദ്യാഭ്യാസ സഹായവിതരണവും അവർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാജന്‍ എന്‍. ജേക്കബ് അധ്യക്ഷത വഹിച്ചു. പ്രഫ. പി.ജെ. ഉമ്മന്‍ സ്ഥാപകദിന സന്ദേശം നല്‍കി. ടി.കെ. രാജീവ്, ഫിലിപ്പ് ജെ. കടവില്‍, ഡോ. പ്രദീപ് ജോണ്‍ ജോർജ്, സോണി ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.