മൂവാറ്റുപുഴ: നഗരം പനിക്കിടക്കയിൽ വിറക്കുമ്പോഴും മൂവാറ്റുപുഴ നഗരസഭ. പകർച്ചവ്യാധികൾ മുന്നിൽക്കണ്ട് ശുചീകരണ പ്രവർത്തനങ്ങൾക്കായി എൻ.ആർ.എച്ച്.എം ഫണ്ടിൽനിന്ന് ആരോഗ്യ വകുപ്പ് അനുവദിച്ച തുക പോലും ചെലവഴിക്കാതെവന്നതാണ് നഗരത്തിൽ പനിയടക്കമുള്ള രോഗങ്ങൾ വ്യാപകമാകാൻ കാരണം. നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭ പ്രദേശത്തുനിന്ന് പനിബാധിച്ച് ആശുപത്രികളിൽ അഭയം തേടിയിരിക്കുന്നത്. ഓരോ വാർഡിലും ദൈനംദിന പ്രവർത്തനങ്ങൾക്കുപുറമെ കൂടുതലായി ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ 10,000 രൂപ വീതം എൻ.ആർ.എച്ച്.എം ഫണ്ടിൽനിന്ന് ആരോഗ്യവകുപ്പ് നൽകിയിരുന്നു. നഗരസഭയിലെ 28 വാർഡുകളിലേക്കായി 2,80,000 രൂപയാണ് രണ്ടു മാസം മുമ്പ് അനുവദിച്ചത്. മഴക്കുമുമ്പ് ഓട വൃത്തിയാക്കൽ, കാടുവെട്ടൽ, കടവ് വൃത്തിയാക്കൽ തുടങ്ങിയ ജോലികൾക്കുവേണ്ടിയായിരുന്നു പണം അനുവദിച്ചത്. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഒരു പ്രവർത്തനവും നടപ്പാക്കാൻ അധികൃതർ തയാറായില്ല. മഴക്കാലം മുന്നിൽക്കണ്ട് കൂടുതൽ താൽക്കാലിക ശുചീകണ തൊഴിലാളികളെ എടുക്കാറുെണ്ടങ്കിലും ഇക്കുറി അതും ഉണ്ടായിട്ടില്ല. 30 കണ്ടിജൻസി ജീവനക്കാരുള്ള നഗരസഭയിൽ വാച്ച്മാൻ ജോലിക്ക് നിയോഗിച്ച 12 പേർ ഒഴിച്ച് 18 പേർ മാത്രമാണ് ശുചീകരണ ജോലികൾക്കുള്ളത്. ഇവരിൽ പലരും ലീെവടുക്കുന്നതോടെ എണ്ണം വീണ്ടും കുറയും. കഴിഞ്ഞ ദിവസങ്ങളിൽ പത്തിലധികം പേരാണ് ലീവെടുത്തത്. ഈ സാഹചര്യങ്ങളെല്ലാം മുന്നിൽക്കണ്ടാണ് താൽക്കാലികമായി മഴക്കാലത്തേക്ക് കൂടുതൽ തൊഴിലാളികളെ എടുത്തിരുന്നത്. എന്നാൽ ഇതൊന്നും ചെയ്യാതെവന്നതോടെ നഗരത്തിലെ ശുചീകരണം മുഴുവൻ പാളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.