പാമ്പാക്കുട ​േബ്ലാക്ക്​ പഞ്ചായത്തിന്​ 8.4 കോടിയുടെ പദ്ധതികൾക്ക്​ അനുമതി

പിറവം: പാമ്പാക്കുട േബ്ലാക്ക് പഞ്ചായത്ത് വാർഷിക പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം. ഉൽപാദന,സേവന,പശ്ചാത്തല മേഖലകളിലായി 8.4 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുക. കൃഷിയിടങ്ങളിലേക്കുള്ള ജലസേചന സൗകര്യത്തിനായി 35 ലക്ഷം രൂപയുടെയും ചെറുകിട കർഷകർക്ക് ഫലവൃക്ഷത്തൈകളുടെ വിതരണത്തിനായി 15 ലക്ഷം രൂപയുടെയും റോഡുകളുടെ നിർമാണത്തിനായി 55 ലക്ഷം രൂപയുടെയും ക്ഷീര കർഷകർക്കുള്ള സബ്സിഡിയായി എട്ട് ലക്ഷം രൂപയുടെയും പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. പാലക്കുഴ, ഇലഞ്ഞി പഞ്ചായത്തുകളിലായി പൊതുശ്മശാനത്തിന് 10 ലക്ഷംരൂപ വകയിരുത്തിയിട്ടുണ്ട്. ഇല്ലിക്കുന്ന് കുടിവെള്ള പദ്ധതിക്കും കണ്ണാത്തുകുഴി തടയണ നിർമാണത്തിനുമായി 10 ലക്ഷംരൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. മെതിപാറ, മനയ്ക്കത്താഴം കുഞ്ചുകുന്ന് കോളനികളുടെ നവീകരണത്തിന് 25 ലക്ഷം വകയിരുത്തി. സൗരോർജ നിലവാരത്തിനായി 10 ലക്ഷം രൂപയും രാമമംഗലം പാമ്പാക്കുട പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ വികസനത്തിനായി 20 ലക്ഷം രൂപയും പദ്ധതികൾക്കായി അനുമതി ലഭിച്ചതായി േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറി​െൻറ ചുമതല വഹിക്കുന്ന സുമിത് സുരേന്ദ്രൻ പറഞ്ഞു. പഠനോപകരണങ്ങൾ വിതരണം ചെയ്തു പിറവം: ഡി.വൈ.എഫ്.െഎ പാമ്പാക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാക്കുട ഗവ. എൽ.പി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡൻറ് എം.എസ്.ജിൻസ് അധ്യക്ഷത വഹിച്ചു. സി.പി.എം.ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്തു. വി.കെ. വിനേഷ്, ഡോ. അജേഷ് മനോഹരൻ, സുഷമ മാധവൻ, കേതു സോമൻ, എം.എൻ. കേശവൻ, ബേസിൽ സണ്ണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.