​ ശ്രീവത്സത്തി​െൻറ ഹരിപ്പാ​െട്ട വളർച്ച അവിശ്വസനീയം

ഹരിപ്പാട്: നിഗൂഢത നിറഞ്ഞതായിരുന്നു ശ്രീവത്സം ഉടമ രാജേന്ദ്രൻ പിള്ള ഹരിപ്പാട്ട് നടത്തിയ വ്യവസായിക നിക്ഷേപം എന്നുവിശ്വസിക്കാൻ ഹരിപ്പാട്ടുകാർക്ക് ഇപ്പോഴും കഴിയുന്നില്ല. കോടികൾ ചെലവഴിച്ച് ബിസിനസ് സാമ്രാജ്യം പടുത്തുയർത്തിയ പിള്ള നാട്ടുകാർക്ക് അത്ഭുത മനുഷ്യനായിരുന്നു. നാഗാലാൻഡിൽ പൊലീസ് ഉദ്യോഗസ്ഥനായ പിള്ള നടത്തിയ നിക്ഷേപം നാടി​െൻറ വികസനത്തിന് വഴിയൊരുക്കുമെന്ന വിശ്വാസത്തിലായിരുന്നു ബഹുഭൂരിപക്ഷവും. സ്വകാര്യവ്യക്തി കച്ചേരി ജങ്ഷനു സമീപം നിർമിച്ച ആറു നില കെട്ടിടം കോടികൾ നൽകി വാങ്ങിയാണ് ശ്രീവത്സം വസ്ത്രശാല ആദ്യം തുടങ്ങിയത്. വൈകാതെ ഇവിടെ സ്വർണക്കടയും തുടങ്ങി. ഇതിനിടെ ജീവനക്കാർക്ക് താമസിക്കാൻ എന്ന പേരിൽ നിരവധി വീടുകളും വിലക്കുവാങ്ങി. ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം 30 സ​െൻറ് സ്ഥലം വാങ്ങി പുതിയ കെട്ടിടം നിർമിച്ച് ടൂ വീലർ ഷോറൂമും തുടങ്ങി. പിന്നാലെയാണ് എഴിക്കകത്ത് ജങ്ഷനിൽ 80 സ​െൻറ് സ്ഥലം വാങ്ങി ബഹുനില കെട്ടിടം നിർമിച്ച് പുതിയ ഷോറൂം ആരംഭിച്ചത്. ശ്രീവത്സം മാനേജർ രാധാമണിക്ക് താമസിക്കാൻ നിർമിച്ച വീടിനു സമീപം കടമുറികൾ വാങ്ങിയത് കോടികൾ മുടക്കിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.