അമിത വേഗത്തിൽ വന്ന മത്സ്യ ബന്ധന ബോട്ട് കല്‍കെട്ടിലിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

മട്ടാഞ്ചേരി: ഒരു ദുരന്തത്തി​െൻറ നടുക്കം വിട്ടുമാറും മുേമ്പ ഫോർട്ട്കൊച്ചി അഴിമുഖത്ത് മറ്റൊരു ബോട്ട് അപകടം കൂടി. അമിതവേഗത്തില്‍ പാഞ്ഞെത്തിയ മത്സ്യബന്ധന ബോട്ട് അഴിമുഖത്ത് കല്‍കെട്ടിലിടിച്ചു. സമീപത്ത് മറ്റു ജലയാനങ്ങളില്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ചൊവ്വാഴ്ച പുലർച്ചെ നാലോടെയാണ് ബ്രൈറ്റ് എന്ന മത്സ്യബന്ധന ബോട്ട് ആസ്പിന്‍ വാളി​െൻറയും ബ്രണ്ടന്‍ ബോട്ട് യാര്‍ഡി​െൻറയും സമീപത്തെ കല്‍ക്കെട്ടിൽ ഇടിച്ചുകയറിയത്. സ്രാങ്ക് ഉറങ്ങിയതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതിന് സമീപത്ത് തന്നെയാണ് ഫോർട്ടുകൊച്ചി ജങ്കാര്‍ ജെട്ടിയും ഫെറിയും. ഓടിച്ചിരുന്ന സ്രാങ്ക് എഡിസനേയും ബോട്ടും കോസ്റ്റല്‍ പൊലീസ് എസ്.ഐ മോഹന​െൻറ റിപ്പോര്‍ട്ട് സഹിതം ഹാര്‍ബര്‍ പൊലീസിന് കൈമാറി. സംഭവത്തില്‍ ഹാര്‍ബര്‍ പൊലീസ് കേസെടുത്തു. ഒന്നര വര്‍ഷം മുമ്പാണ് അമിത വേഗത്തില്‍ വന്ന മത്സ്യബന്ധന യാനം ഫോര്‍ട്ട്കൊച്ചി--വൈപ്പിന്‍ റൂട്ടില്‍ സർവിസ് നടത്തുന്ന എം.ബി ഭരത് എന്ന യാത്രാ ബോട്ടിലിടിച്ച് 11 പേര്‍ മരിച്ചത്. കൊച്ചി അഴിമുഖത്ത് കൂടി ഇത്തരം യാനങ്ങളുടെ വേഗം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയും കുടുംബവും ബോട്ട് ഇടിച്ചതിനു സമീപത്തെ ബ്രണ്ടൻ ബോട്ട് യാർഡിലാണ് താമസിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.