യാത്രയയപ്പ്​

പിറവം: പിറവം സ​െൻറ് ജോസഫ് ഹൈസ്കൂളിൽനിന്ന് വിരമിച്ച പ്രധാനാധ്യാപകൻ കെ.പി. ശ്രീകുമാറിന് പൂർവവിദ്യാർഥി സംഘടനയും പിറവം മനുഷ്യാവകാശ പ്രവർത്തകരും നൽകി. യോഗത്തിൽ സമിതി രക്ഷാധികാരി പി.വി. തോമസ് അധ്യക്ഷത വഹിച്ചു. വിവരാവകാശസമിതി സെക്രട്ടറി രാജു കാഞ്ഞിരത്തറ മംഗളപത്രം സമർപ്പിച്ചു. മനുഷ്യാവകാശസമിതി പ്രസിഡൻറ് എം.കെ. ഡാനിയേൽ ഉപഹാരം നൽകി. ജോർജ് മാരാകണ്ടം, ഫാ. ജോസ് കുറ്റിക്കോേട്ടൽ, ഡോ.എ. പീറ്റർ, ഡാനിയേൽ തോമസ്, എബ്രഹാം വാക്കനാൽ, പി.കെ. രാധാകൃഷ്ണൻ, ജേക്കബ് തുമ്പയിൽ, സണ്ണി മണപ്പാട്ട്, ജോൺ വർഗീസ്, വി.പി. വർഗീസ് എന്നിവർ സംസാരിച്ചു. അപകടഭീഷണി ഉയർത്തിയ മരക്കൊമ്പ് മുറിച്ചുമാറ്റി പിറവം: പാഴൂർ മുല്ലൂർപ്പടിയിൽ അപകടഭീഷണി ഉയർത്തിയ മരത്തി​െൻറ കൊമ്പുകൾ മുറിച്ചുമാറ്റി. രണ്ടുതവണ െകാമ്പുകൾ ഒടിഞ്ഞുവീണ് യാത്രക്കാരെ ഭീതിയിലാക്കിയിരുന്നു. മരം വെട്ടിമാറ്റുകയോ ശിഖരങ്ങൾ മുറിച്ചുമാറ്റുകയോ ചെയ്യണമെന്ന് നഗരസഭ കൗൺസിലർ പി.ഡബ്ല്യു.ഡി അധികൃതർക്ക് നിവേദനം നൽകിയിരുന്നു. നടപടിയില്ലാത്തതിനെത്തുടർന്ന് കൗൺസിലറുടെ നേതൃത്വത്തിൽ നിരാഹാരസമരം നടത്താനിരിക്കെയാണ് കൊമ്പുകൾ മുറിച്ചുമാറ്റിയത്. മരം പൂർണമായി വെട്ടിമാറ്റണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.