പിറവം: കളഞ്ഞുകിട്ടിയ പണമടങ്ങിയ ബാഗ് ഉടമസ്ഥനു നൽകി ഓട്ടോ ഡ്രൈവർ. തിങ്കളാഴ്ച രാത്രി 8.30ന് പിറവം താലൂക്കാശുപത്രിക്കു സമീപത്തെ റോഡിൽനിന്നാണ് ബാഗ് കിട്ടിയത്. ആശുപത്രിക്കു മുന്നിലെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ പി.കെ.പൗലോസിനാണ് ബാഗ് കിട്ടിയത്. വിവരം പൗലോസ് ഉടനെ സമീപത്തുള്ള ഹോട്ടൽ ഉടമ മോഹനനെയും റെയിൻബോ സൈൻ ബോർഡ് ഉടമ സി.വി. ജോസഫിനെയും അറിയിക്കുകയും തുടർന്ന് ഇവർ ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ മൊബൈൽ ഫോൺ ഉൾപ്പെടെ 39,000 രൂപ കണ്ടെത്തുകയും ചെയ്തു. ബാഗിൽനിന്ന് കിട്ടിയ മൊബൈലിലെ കോൾ ലിസ്റ്റിൽനിന്ന് ഉടമയെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ഇവർ വിവരം പിറവം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. വീണ്ടും െമാബൈലിൽ ബന്ധപ്പെട്ടപ്പോൾ പെരിയപ്പുറം സ്വദേശി ചോലപ്പറമ്പിൽ എജിയുടെ ഭാര്യയുടെതാണ് ബാഗ് എന്ന് മനസ്സിലായി. സഹോദരെൻറ വിവാഹ ആവശ്യവുമായി ബന്ധപ്പെട്ട് എറണാകുളത്തുനിന്ന് മടങ്ങുന്ന വഴിക്ക് ആശുപത്രിക്കു സമീപമുള്ള മെഡിക്കൽ ഷോപ്പിൽ ഇവർ ഇറങ്ങിയിരുന്നു. വീട്ടിൽ എത്തിയപ്പോഴാണ് ബാഗ് നഷ്്ടപ്പെട്ട വിവരം അറിയുന്നത്. പെരിയപ്പുറത്തെ വാർഡ് അംഗം ജിജോ കെ.മാണിേയാടൊപ്പം എത്തിയ എജിക്ക് പിറവം സ്റ്റേഷനിലെ പൊലീസുകാരായ ഇ.ആർ.സുരേഷ്, രാജു പോൾ എന്നിവരുടെ സാന്നിധ്യത്തിൽ ബാഗ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.