കടമ്പ്രയാര്‍ ശുചീകരണം ജൂലൈ 10നകം പൂര്‍ത്തിയാക്കും

കൊച്ചി: കടമ്പ്രയാറി​െൻറ വീഗാലാന്‍ഡിനുസമീപത്തെ പുതുശേരി കടവ് മുതല്‍ ചിത്രപ്പുഴയിലേക്ക് ചേരുന്ന ഏഴ് കി.മീ. ഭാഗത്തെ ശുചീകരണം ജൂലൈ 10നകം പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫിറുല്ല അറിയിച്ചു. കടമ്പ്രയാര്‍ ശുചീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം ബോട്ടില്‍ സഞ്ചരിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം. ശുചീകരണത്തി​െൻറ പുരോഗതി സംബന്ധിച്ച വിശദാംശം മേജര്‍ ഇറിഗേഷന്‍ വകുപ്പ് എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അബ്ദുൽ ഷുക്കൂറുമായി കലക്ടര്‍ ചര്‍ച്ച നടത്തി. വീഡ് ഹാര്‍വെസ്റ്റര്‍ മെഷീന്‍ ഉപയോഗിച്ചാണ് പായലുകള്‍ വൃത്തിയാക്കുന്നത്. ഫ്ലോട്ടിങ് എക്സ്കവേറ്റർ ഉപയോഗിച്ചാണ് പുല്ലുകൾ വൃത്തിയാക്കുന്നത്. പുല്ലുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തി രണ്ട് കി.മീ. പൂര്‍ത്തീകരിച്ചു. മനക്കടവ് മുതല്‍ ബ്രഹ്മപുരം പാലം വരെ ഭാഗത്ത് ഇപ്പോള്‍ ബോട്ടിങ് നടത്താനാകും. നാലുവര്‍ഷമായി മാലിന്യം നിറഞ്ഞ് വശങ്ങളില്‍ പുല്ലും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട നിലയിലായ കടമ്പ്രയാര്‍ കലക്ടറുടെ ഇടപെടലിനെത്തുടര്‍ന്നാണ് ശുചീകരിച്ചത്. 10 ദിവസംമുമ്പ് ആരംഭിച്ച ശുചീകരണം പുരോഗമിക്കുന്നതിനിടെയാണ് കലക്ടര്‍ സന്ദര്‍ശിച്ചത്. ജലസേചന വകുപ്പ് അസി. എന്‍ജിനീയര്‍ സിന്ധു, ഓവര്‍സിയര്‍ ശ്രീകുമാര്‍ എന്നിവരും കലക്ടറോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.