ആലുവ: ശക്തമായ മഴയിൽ കുട്ടമശ്ശേരിയിൽ റോഡിൽ വെള്ളക്കെട്ട് ദുരിതം. കുട്ടമശ്ശേരി കോളയിൽ നിവാസികളാണ് റോഡിലെ വെള്ളപ്പൊക്കംകൊണ്ട് ദുരിതത്തിലായത്. 15ഓളം കുടുംബങ്ങൾക്ക് ഇതുമൂലം കാൽനടയും ഇരുചക്ര വാഹനയാത്രയും ബുദ്ധിമുട്ടായിരിക്കുകയാണ്. ചെറിയ മഴയിൽ പോലും വെള്ളംകെട്ടുന്ന അവസ്ഥയാണ്. വർഷങ്ങളായി നാട്ടുകാർ ഈ ദുരിതം അനുഭവിക്കുന്നു. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറിെൻറ വാർഡാണിത്. പല തവണ പരാതി കൊടുത്തിട്ടും പഞ്ചായത്തിൽനിന്ന് എൻജിനീയർ നോക്കി പോയെന്നല്ലാതെ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. അധികാരികളുടെ ഭാഗത്തു നിന്നുള്ള അവഗണന അവസാനിപ്പിച്ച് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.