ചെങ്ങമനാട്: വാഹനാപകടത്തില്‍ മരിച്ച ഏകമകെൻറ അവയവങ്ങള്‍ ദാനം ചെത് മാതാപിതാക്കളെ പുതുവാശ്ശേരി റസിഡൻറ്സ് അസോസിയേഷന് ആദരിച്ചു. ഒരുവര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച റൈസെൻറ മാതാപിതാക്കളായ പുതുവാശ്ശേരി പള്ളിപ്പറമ്പില്‍ സണ്ണിയേയും, ഷാലിയേയുമാണ് ആദരിച്ചത്. റൈസെൻറ അവയവങ്ങളിലുടെ ആറ് പേര്‍ക്കാണ് പുതുജീവന്‍ ലഭിച്ചത്. അന്‍വര്‍സാദത്ത് എം.എല്‍.എയും, റസിഡൻറ്സ് അസോസിയേഷന് താലൂക്ക് പ്രസിഡൻറ് എസ്. ജയപ്രകാശും ഇരുവരെയും പൊന്നാടയണിയിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സിക്ക് മികച്ച വിജയംനേടിയ അമല്‍രാജിനെ സണ്ണി ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.ആര്. രാജേഷ് വിദ്യഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. പഠനോപകരണങ്ങള്‍ രക്ഷാധികാരി ശശി തോമസ് വിതരണം ചെയ്തു. ചടങ്ങില്‍ പ്രസിഡൻറ് എം.വി. സുന്ദരന്‍ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.