കുന്നുകര: ‘ഞാനൊരു കിളിയെ വളര്‍ത്തി, അത് പറന്നുപോയി. ഞാനൊരു അണ്ണാനെ പരിപാലിച്ചു, അത് ഓടിപ്പോയി. പിന്നെ ഞാനൊരു മരം നട്ടു, കിളിയും, അണ്ണാനും തിരിച്ച് വന്നു -മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍കലാമിെൻറ വാക്കുകള്‍ ഉൾക്കൊണ്ട് കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ്കൂളിലെ വിദ്യാർഥികൾ വര്‍ഷങ്ങള്‍ക്കുമുമ്പ് വഴിയോരത്ത് നട്ടുനനച്ച തൈകള്‍ വളര്‍ന്ന് കുട്ടിവനമായിരിക്കുന്നു. പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ ബോർഡുകളാൽ കുട്ടിവനത്തിന് കവാടവും മതിലും തീര്‍ത്തിരിക്കുന്നു. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നേതൃത്വത്തില്‍ അത്താണി- പറവൂര്‍ റോഡിലാണ് കുട്ടിവനം. മഹാഗണി, ഇലഞ്ഞി, നാണി, മരുത്, മന്ദാരം തുടങ്ങിയ 50ഓളം മരങ്ങളാണ് പടര്‍ന്ന് പന്തലിച്ചിരിക്കുന്നത്. ‘കുട്ടിവനം’ എന്ന പേരില്‍ ബസ് സ്റ്റോപ്പാണ് കുട്ടികള്‍ ആഗ്രഹിക്കുന്നത്. ഇതിന് നടപടി പൂര്‍ത്തിയാകുന്നു. കുട്ടികളുടെ കുട്ടിവനം കാണാന്‍ നിരവധി പേരെത്തുന്നു. പരിസ്ഥിതി ദിനത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. വിന്‍സെൻറ് പറമ്പുത്തറ, ഹെഡ്മിസ്ട്രസ് പി.പി. ലീന, പി.ടി.എ. പ്രസിഡൻറ് പി.പി. സെബാസ്റ്റ്യന്‍ സ്കൗട്ട് മാസ്റ്റര്‍ പി.ടി. ജോയി തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും കുട്ടിവനം സന്ദര്‍ശിച്ചു. ഫലവൃക്ഷ തൈ നടുകയും പരിപാലിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.