കടുങ്ങല്ലൂർ: പറവൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സിൽ, പടിഞ്ഞാറേ കടുങ്ങല്ലൂര്‍ മംഗളോദയം ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന -2017െൻറ ഉദ്ഘാടനം കടുങ്ങല്ലൂര്‍ ഗവ. ഹൈസ്കൂള്‍ അങ്കണത്തില്‍ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ നിർവഹിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് സി.വി. അജിത് കുമാർ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം സാഹിത്യകാരന്‍ സേതു ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് മുട്ടത്തില്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.ആര്‍. സുരേന്ദ്രന്‍, സാഹിത്യകാരന്‍ ശ്രീമന്‍ നാരായണന്‍, അലീഗഢ് സർവകലാശാല റിട്ട.രജിസ്ട്രാര്‍ ഡോ.വി.കെ.അബ്ദുൽ ജലീല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കീര്‍ത്തി ദിവാകരന്‍, സഹകരണ ബാങ്ക് പ്രസിഡൻറുമാരായ എ.ജി. സോമാത്മജന്‍, അഡ്വ. മനോജ് വാസു, വി.എം. ശശി, പ്രധാനാധ്യാപിക എസ്. ജയശ്രീ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡൻറ് പി.ഒ. സുരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി പി.കെ. രമാദേവി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. ഷാനവാസ്, ഇന്ദിര കുന്നക്കാല, ജ്യോതി ഗോപകുമാര്‍, ഗീത സലീംകുമാര്‍ എന്നിവര്‍ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്ര കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡൻറ് അഡ്വ.പി.ആര്‍. രഘു പതാക ഉയര്‍ത്തി. പറവൂര്‍ താലൂക്കിലെ 54 ലൈബ്രറികളില്‍നിന്ന് 506 ബാലവേദി കുട്ടികള്‍ എല്‍.പി, യു.പി, എച്ച്.എസ് വിഭാഗങ്ങളിൽ നടക്കുന്ന കല-സാഹിത്യ മത്സരങ്ങളില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.