കാലത്തിെൻറ വെല്ലുവിളികൾ നേരിടാൻ മഹല്ല് ജമാഅത്തുകൾ ശക്തിപ്പെടണം -തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി കളമശ്ശേരി: കാലത്തിെൻറ വെല്ലുവിളികൾ നേരിടാൻ മഹല്ല് ജമാഅത്തുകൾ ശക്തിപ്പെടണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി. പൗരാവകാശ നിഷേധങ്ങൾക്കും ഫാഷിസ്റ്റ് കൊലവെറിക്കുമെതിരെ ജില്ല മുസ്ലിം ജമാഅത്ത് കൗൺസിൽ സംഘടിപ്പിച്ച മഹല്ല് സംഗമം കളമശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമില്ലാത്ത ഒരുസമൂഹത്തിന് വളർച്ചയും വികാസവും സാധ്യമല്ലെന്ന് ലോകത്തോട് പ്രഖ്യാപിച്ച ഒരു പ്രത്യയശാസ്ത്രമാണ് ഇസ്ലാം. രാജ്യത്തിെൻറ ബഹുസ്വരതയും മതേതരത്വവുമാണ് ഏറ്റവും വലിയ സമ്പത്ത്. യൂറോപ്യന്മാർക്ക് സമ്പത്തും അറബികൾക്ക് എണ്ണയും ഉണ്ടെങ്കിൽ നമ്മുടെ സമ്പത്ത് നാനാത്വത്തിൽ ഏകത്വവും മതേതരത്വവുമാണ്. ഇന്നത് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ല ജമാഅത്ത് കൗൺസിൽ പ്രസിഡൻറ് ടി.എ. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ടി.എച്ച്. മുസ്തഫയെ ഹജ്ജ് കമ്മിറ്റി ചെയർമാൻ ആദരിച്ചു. ജില്ലയിലെ പണ്ഡിതന്മാരെ ടി.എച്ച്. മുസ്തഫ ആദരിച്ചു. ഡോക്ടറേറ്റ് നേടിയ പ്രതിഭകളെ എം.ഐ. ഷാനവാസ് എം.പി ആദരിച്ചു. എം.എൽ.എമാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത്, സമസ്ത മുശാവറ അംഗം ഇ.എസ്. ഹസൻ ഫൈസി, കെ.എൻ.എം. സംസ്ഥാന വൈസ് പ്രസിഡൻറ് എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി, ടി.എസ്. അബൂബക്കർ, കെ.കെ. കബീർ, എ.എം. പരീത് എന്നിവർ സംബന്ധിച്ചു. കൗൺസിൽ ജില്ല ജനറൽ സെക്രട്ടറി ഡോ. എം.ഐ. ജുനൈദ് റഹ്മാൻ സ്വാഗതവും കെ.എം. അബ്ദുൽ കരീം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.