'ഫാസിസ്​റ്റ് ഭീകരതക്കെതിരെ സമരസംഗമം

'ഫാസിസ്റ്റ് ഭീകരതക്കെതിരെ സമരസംഗമം പെരുമ്പാവൂർ: ഒരു രാജ്യത്ത് ജീവിക്കുന്ന ജനങ്ങൾക്ക് എല്ലാ സ്വാതന്ത്രവും അനുവദിച്ച് നൽകേണ്ടത് ഒരു ഭരണകൂടത്തി​െൻറ ബാധ്യതയാണെന്നും എന്ത് കഴിക്കണമെന്നും എന്ത് ധരിക്കണമെന്നും നിശ്ചയിക്കേത് അവനവൻ തന്നെയാണെന്നും മുൻ പി.എസ്.സി ചെയർമാനും കാലടി സർവകലാശാല വൈസ് ചാൻസിലറുമായിരുന്ന ഡോ.കെ.എസ് രാധാകൃഷ്ണൻ. 'ഫാസിസ്റ്റ് ഭീകരതക്കെതിരെ അറവ് നിരോധിച്ചവർ അറുകൊല തുടരുന്നു' എന്ന പ്രമേയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെരുമ്പാവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എം.കെ ഹംസ ഹാജി അധ്യക്ഷത വഹിച്ചു. സ്വാമി വിശ്വഭദ്രാനന്ദ ശകതിബോധി, ഫാ. ഡോ. വിൻസൻറ്, അബ്്ദുസമദ് പൂക്കോട്ടൂർ, അഡ്വ. ഓണംമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ല പ്രസിഡൻറ് ഉസ്താദ് ഐ.ബി ഉസ്മാൻ ഫൈസി, വി.കെ ഇബ്രാഹീംകുഞ്ഞ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് എം.പി അബ്്ദുൽ ഖാദർ, വൈസ് പ്രസിഡൻറ് എൻ.വി.സി അഹമ്മദ്, ടി.എച്ച് അബ്്ദുൽ നാസർ, സിയാദ് ചെമ്പറക്കി, ഇ.എസ് ഹസൻ ഫൈസി, എം.എം ഷംസുദ്ദീൻ ഫൈസ, എ.എം പരീത്, പി.സി ഉമ്മർ മൗലവി വയനാട്, വി.കെ മുഹമ്മദ് ദാരിമി, എൻ.കെ മുഹമ്മദ് ഫൈസി, സെയ്ദ് ഷഫീക്ക് തങ്ങൾ, എം.എം അബൂബക്കർ ഫൈസി, കെ.കെ ഇബ്രാഹീം ഹാജി, എ.എസ് കുഞ്ഞുമുഹമ്മദ്, മുട്ടം അബ്്ദുള്ള, എം.എ മുഹമ്മദ് കുഞ്ഞാമി, റ്റി.എച്ച് സെയ്തുമുഹമ്മദ്, ടി.എ ബഷീർ, ഫൈസൽ കങ്ങരപ്പടി, ഷിഹാബുദ്ദീൻ ഫൈസി, അബ്്ദുസലാം ഹാജി, മൻസൂർ , മനാഫ് ചെറുവേലിക്കുന്ന്, ബക്കർ ഹാജി, അബ്്ദുസമദ് ദാരിമി, ബഷീർ മൗലവി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.