വി.ഡി സതീശൻ

https://www.madhyamam.com/gulf-news/bahrain/vd-satheesan-to-lead-kerala-expatriate-organizations-congratulate-him-1520021

75 വർഷത്തിന് ശേഷം പറവൂരിൽനിന്നൊരു മുഖ്യമന്ത്രി

പറവൂർ: പറവൂരിൽ നിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ് വി.ഡി. സതീശൻ. തിരുകൊച്ചി മുഖ്യമന്ത്രിയായിരുന്ന ടി.കെ. നാരായണപിള്ള പറവൂർക്കാരനായിരുന്നു. പറവൂർ ടി.കെ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

1949 ജുലായ് - 1951 ഫെബ്രുവരി കാലഘട്ടത്തിലാണ് അദ്ദേഹം തിരു-കൊച്ചി മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്.

75 വർഷം കടന്നുപോയതിനിടയിൽ പറവൂരിൽ നിന്നും 1970 ൽ കെ.ടി. ജോർജ് ധനകാര്യ മന്ത്രിയും 1980 ൽ എ.സി. ജോസ് നിയമസഭ സ്പീക്കറും ആയിട്ടുണ്ട്.

പറവൂരിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തുടർച്ചയായി ആറ് തവണ തെരഞ്ഞെടുക്കപ്പെട്ടത് സതീശൻ മാത്രം. രണ്ടാം സ്ഥാനം മൂന്ന് തവണ എം.എൽ.എയായ കെ.ടി. ജോർജിനാണ്. 1996ൽ പറവൂരിൽ ആദ്യ മത്സരത്തിൽ പി. രാജുവിനോട് പരാജയപ്പെട്ട സതീശൻ 2001 മുതൽ തുടർച്ചയായി തെരഞ്ഞെടുക്കപ്പെട്ടുവെന്ന് മാത്രമല്ല, ഭൂരിപക്ഷം വർധിപ്പിക്കുകയും ചെയ്തു. ഇത്തവണ മാത്രം ഭൂരിപക്ഷത്തിൽ ചെറിയ കുറവുണ്ടായി. ഇടത് കോട്ടയായിരുന്ന പറവൂർ സതീശന്റെ വരവോടെ കാൽനൂറ്റാണ്ടായി യു.ഡി.എഫ് അധീനതയിലാണ്.

Tags:    
News Summary - After 75 years, a Chief Minister from Paravur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.