സോറിയാസിസ്​ രോഗികളിൽ 60ശതമാനവും വിവേചനം നേരിടു​െന്നന്ന് സർവേ

കൊച്ചി: സോറിയാസിസ് രോഗം ബാധിച്ച 60 ശതമാനം ജനങ്ങൾക്ക് ഇന്ത്യയിൽ വിവേചനം നേരിടുന്നതായി നൊവാർട്ടിസ് നടത്തിയ ആഗോള സോറിയാസിസ് സർവേ. ലോകത്തെ സോറിയാസിസ് ബാധിതരിൽ 84 ശതമാനം പേരും വിവേചനം നേരിടുന്നതായും സർവേ ഫലം കാണിക്കുന്നു. രോഗം പൂർണമായും ഭേദമാകുന്ന കാര്യത്തിൽ സോറിയാസിസ് ബാധിതർക്ക് പ്രതീക്ഷ കുറവാണ്. ഇന്ത്യയിൽനിന്ന് സർവേയിൽ പങ്കെടുത്തവരിൽ 36 ശതമാനം പേർ രോഗാവസ്ഥയിൽ അപകർഷ ഉള്ളവരാണ്. 48 ശതമാനം പേർ സോറിയാസിസ് പ്രഫഷനൽ ജീവിതത്തെ ബാധിച്ചതായി പറയുന്നു. വ്യക്തിബന്ധങ്ങളെ ബാധിച്ചെന്ന് പറയുന്നവർ 30 ശതമാനമാണ്. 18 ശതമാനം പേർക്ക് രോഗം പകരുമോ എന്ന ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. ക്ലിയർ എബൗട്ട് സോറിയാസിസ് എന്ന പേരിൽ 8300 പേരെ പങ്കെടുപ്പിച്ചാണ് സർവേ നടന്നത്. സർവേയിലെ കണ്ടെത്തലുകൾ 25ാം യൂറോപ്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജി ആൻഡ് വെനറോളജി കോൺഗ്രസിൽ അവതരിപ്പിച്ചു. രോഗികൾ മാനസികവും ശാരീരികവുമായി നേരിടുന്ന വിഷമതകളാണ് സർവേയിൽ ഉൾപ്പെടുത്തിയതെന്ന് എറണാകുളം ലിസി ആശുപത്രിയിലെ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. സോമൻ പീറ്റർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.