റിപ്പോർട്ടർക്കുനേരെ ​ൈകയേറ്റം; പ്രതിഷേധിച്ചു

കൊച്ചി: എറണാകുളം നെച്ചൂരിൽ പള്ളിത്തർക്കം റിപ്പോർട്ട് ചെയ്യാനെത്തിയ ചാനൽ റിപ്പോർട്ടർ റിബിൻ രാജുവിനെ ൈകയേറ്റം ചെയ്ത പൊലീസ് നടപടിയിൽ എറണാകുളം പ്രസ്‌ക്ലബ് പ്രതിഷേധിച്ചു. മൂവാറ്റുപുഴ സി.ഐ ജയകുമാറി​െൻറയും എസ്.ഐ ലൈജുമോ​െൻറയും നേതൃത്വത്തിൽ നടന്ന കൈയേറ്റ ശ്രമവും ഭീഷണിയും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്ന് പ്രസിഡൻറ് കെ. രവികുമാർ, സെക്രട്ടറി എസ്. ഉണ്ണികൃഷ്ണൻ എന്നിവർ പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.