കരുമാല്ലൂർ പഞ്ചായത്തിലെ കൈയേറ്റങ്ങൾക്കെതിരെ നടപടി തുടങ്ങി

ആലങ്ങാട്: കരുമാല്ലൂർ പഞ്ചായത്തിലെ ഭൂമി കൈയേറ്റങ്ങൾക്കെതിരെ റവന്യൂ അധികൃതർ നടപടി തുടങ്ങി. ൈകയേറ്റം കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം കരുമാലൂർ വിേല്ലജ് ഓഫിസർ അഞ്ചു പേർക്ക് നോട്ടീസ് നൽകി. മറ്റു കൈയേറ്റക്കാരെയും കണ്ടെത്തി കൂടുതൽ നടപടിയുണ്ടാകും. ഏക്കർകണക്കിന് പുറമ്പോക്കുഭൂമിയുള്ള പഞ്ചായത്തു പരിധിയിൽ ഒട്ടേറെ ൈകയേറ്റങ്ങൾ 2005 നുശേഷം നടന്നതായി പറയുന്നു. പുഴയോടുചേർന്ന പുറമ്പോക്കാണ് കൈയേറ്റങ്ങളിൽ കൂടുതലും. കൈയേറിയ ഭൂമികൾ തിരിച്ചുപിടിക്കാൻ വിവിധകേന്ദ്രങ്ങളിൽനിന്നും സമ്മർദങ്ങളുണ്ട്. പഞ്ചായത്തും സി.പി.ഐ കരുമാലൂർ ലോക്കൽ കമ്മിറ്റിയും കഴിഞ്ഞദിവസം റവന്യൂ മന്ത്രിക്ക് പരാതി നൽകിയിരുന്നു. പുഴ കൈയേറ്റങ്ങളുടെ ദൃശ്യങ്ങളും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. തുടർന്ന് അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി റവന്യൂ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുകയാണ്. പുറപ്പിള്ളി കാവ് മുതൽ അധികൃതർ പരിശോധന ആരംഭിച്ചിരുന്നു. ഇവിടെ അഞ്ചു പേർക്ക് നോട്ടീസ് നൽകി. പുറമ്പോക്ക് ഭൂമിയില്ലെങ്കിൽ തെളിയിക്കുന്ന രേഖകൾ തഹസിൽദാർക്ക് മുന്നിൽ ഹാജരാക്കണം. ബന്ധപ്പെട്ട രേഖകൾ കൃത്യമല്ലെങ്കിൽ ഭൂമി അളന്നു തിട്ടപ്പെടുത്താൻ താലൂക്ക് സർവേയറെ ചുമതലപ്പെടുത്തും. വരും ദിവസങ്ങളിൽ മാഞ്ഞാലി, വെളിയത്തുനാട് പ്രദേശങ്ങളിൽ പരിശോധന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.