പാലം തുറക്കാൻ ജനകീയ ഒപ്പ് ശേഖരണം

പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് -ഐലൻഡ് പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് ജനകീയ ഒപ്പ് ശേഖരണം നടത്തി. പൂർത്തിയായ പാലത്തി​െൻറ അപ്രോച്ച് റോഡി​െൻറ ടാറിങ് ഉൾപ്പെടെ ജോലികൾ തീർത്ത് പൊതുഗതാഗതത്തിനായി തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഒപ്പ് ശേഖരണം. കേരള ഗ്രാമ സ്വരാജ് ഫൗണ്ടേഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് സംസ്ഥാന സെക്രട്ടറി വി.ഡി. മജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ അഭിലാഷ് തോപ്പിൽ അധ്യക്ഷത വഹിച്ചു. വി.കെ. അരുൺകുമാർ, ജോസ് സനൽ, കെ.പി. ശ്യാം, ഷാരൂൺ ആൻറണി, നിരഞ്ജൻ കൈനികാട്ട് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.