കളമശ്ശേരി: സാമൂഹിക വിപത്തുകൾക്കെതിരെ ജനമൈത്രി പൊലീസും ജില്ല െറസിഡൻറ്സ് അസോസിയേഷൻസ് അപെക്സ് കൗൺസിലും ചേർന്ന് ജനജാഗ്രത ക്യാമ്പ് നടത്തി. കളമശ്ശേരി ടൗൺ ഹാളിൽ നടന്ന ക്യാമ്പ് വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. സിറ്റി പൊലീസ് കമീഷണർ എം.പി. ദിനേശ് മുഖ്യപ്രഭാഷണം നടത്തി. കളമശ്ശേരി സി.ഐ എസ്. ജയപ്പൻ, നർക്കോട്ടിക് സെൽ അസി. കമീഷണർ അബ്ദുൽ സലാം, എസ്.ഐ ഇ.വി. ഷിബു, എഡ്രാക്ക് ജില്ല പ്രസിഡൻറ് രംഗദാസ പ്രഭു, മേഖല പ്രസിഡൻറ് അസീസ് കുമ്മഞ്ചേരി എന്നിവർ സംസാരിച്ചു. ഇ.എം. സഞ്ജീവ് ലഹരി വിരുദ്ധ പഠന ക്ലാസ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.