മട്ടാഞ്ചേരി: അടിപിടിേക്കസില്‍ ജാമ്യമെടുത്ത് മൂന്നുവര്‍ഷം മുങ്ങിനടന്ന പ്രതിയെ ഫോര്‍ട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ വരനൂര്‍ വീട്ടില്‍ സോളമന്‍ എന്ന സേവ്യറിനെയാണ് (38) ഫോര്‍ട്ട്കൊച്ചി എസ്.ഐ ആൻറണി ജോസഫ് നെറ്റോയുടെ നേതൃത്വത്തിൽ ഓപറേഷന്‍ മണ്സൂണിെൻറ ഭാഗമായി നടത്തിയ തിരച്ചിലിൽ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ രഘുനന്ദൻ, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉമേഷ്, സന്തോഷ്, ദിനേശന്‍ എന്നിവരും പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.