ചായക്കും ജി.എസ്​.ടി; യൂത്ത് കോൺഗ്രസ് ചായ വിതരണം നടത്തി

തോപ്പുംപടി: ജി.എസ്.ടിയുടെ പേരിൽ ചായക്ക് വില കൂട്ടിയെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് ജനകീയ ചായ വിതരണം നടത്തി. തോപ്പുംപടിയിലെ ബേക്കറിക്ക് മുന്നിലാണ് ചായ വിതരണം ചെയ്തത്. ജി.എസ്.ടി നിലവിൽവന്നശേഷം ചായയുടെ വില 13 രൂപയാക്കിയിരുന്നു. ബേക്കറിയിൽനിന്ന് ഉപഭോക്താവിന് നൽകുന്ന ബില്ലിൽ 2.70 പൈസ ജി.എസ്.ടി ഈടാക്കുന്നതായും രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ സമരം സംസ്ഥാന സെക്രട്ടറി തമ്പി സുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് കെ.ആർ. രജീഷ് അധ്യക്ഷത വഹിച്ചു. ടി.എം. റിഫാസ്, കെ.എ. പ്രമോദ്, ഷാജി തോപ്പിൽ, വിനോദ് മല്യ, സേവ്യർ ജാക്സൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.