പള്ളുരുത്തി: തോപ്പുംപടിയിൽ പണിത ശൗചാലയം തുറന്നുകൊടുക്കാൻ കൊച്ചി നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. ടോക്കിയോ റോട്ടറി ക്ലബും ഹാർബർ റോട്ടറി ക്ലബും ചേർന്ന് നഗരസഭയുടെ സ്ഥലത്ത് നിർമിച്ച ശൗചാലയമാണ് ഉപകാരമില്ലാതെ നശിക്കുന്നത്. 32 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ചതാണ് ശൗചാലയങ്ങൾ. ബി.ഒ.ടി കരാർ പ്രകാരം കംഫർട്ട് സ്റ്റേഷൻ അഞ്ചുവർഷത്തേക്കാണ് നടത്തിപ്പുചുമതല. ഫെബ്രുവരിയിലാണ് ഉദ്ഘാടനം നടത്തിയത്. ശൗചാലയത്തിലേക്ക് വെള്ളവും വൈദ്യുതിയും ലഭിച്ചില്ലെന്ന വാദമുന്നയിച്ചാണ് തുറക്കാത്തത്. എന്നാൽ, വൈദ്യുതിയും വെള്ളവും ഉണ്ടെന്നും കംഫർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട ഫയൽ നഗരസഭ ഓഫിസിൽനിന്ന് കാണാതായതാണ് തുറക്കാൻ വൈകുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.