ആലുവ: നഗരത്തിലെ കൈേയറ്റങ്ങൾക്കും അനധികൃത നിര്‍മാണങ്ങൾക്കുമെതിരെ നഗരസഭ കര്‍ശന നടപടികളിലേക്ക്. കൈേയറ്റം വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്നാണ് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു. നഗരസഭയില്‍നിന്ന് അംഗീകരിച്ച പ്ലാനുകള്‍ക്ക് വിരുദ്ധമായി നിര്‍മാണം നടത്തുന്നതായാണ് ആക്ഷേപമുയര്‍ന്നത്. റോഡില്‍നിന്ന് മൂന്നു മീറ്റര്‍ ഇറക്കി നിര്‍മിക്കണമെന്ന ചട്ടവും നഗ്നമായി ലംഘിക്കുന്നുണ്ടെന്ന് പരാതികള്‍ ഉയര്‍ന്നിരുന്നു. കെട്ടിടങ്ങളുടെ താഴെ ഭാഗം പാര്‍ക്കിങ്ങിനായി നീക്കിവെച്ചെന്നു പറഞ്ഞ് നഗരസഭയില്‍നിന്ന് കെട്ടിടനിര്‍മാണത്തിന് അനുമതി വാങ്ങും. കെട്ടിടനമ്പര്‍ ലഭ്യമാക്കിയ ശേഷം അടിഭാഗം മുറികളാക്കി തിരിച്ച് വാടകക്ക് നല്‍കും. ഇത്തരത്തിലെ ക്രമക്കേടുകള്‍ നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമാണ്. വലിയ വ്യാപാര സമുച്ചയത്തിലേക്ക് വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവരും വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുകയാണ്. റോഡരികിലെ ഭൂരിഭാഗം കടകളും വരാന്ത നിര്‍മിച്ച് ഭൂമി സ്വന്തമാക്കുന്നു. പൊതു തോടുകളില്‍ സ്ലാബുകള്‍ നിരത്തി കൈവശപ്പെടുത്തി പാര്‍ക്കിങ് ഏരിയ ഉണ്ടാക്കിയവരുമുണ്ട് . ഈ സാഹചര്യത്തിലാണ് കൗണ്‍സില്‍ യോഗം കൈേയറ്റം ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. ചെയര്‍പേഴ്‌സൻ ലിസി എബ്രഹാം യോഗത്തിൽ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.