ഇഷ്​ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ മികച്ച വിജയം സുനിശ്ചിതം ^മന്ത്രി

ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാന്‍ ജാഗ്രത പുലര്‍ത്തിയാല്‍ മികച്ച വിജയം സുനിശ്ചിതം -മന്ത്രി മൂവാറ്റുപുഴ: ഇഷ്ടപ്പെട്ട വിഷയം തെരഞ്ഞെടുക്കാന്‍ വിദ്യാർഥികള്‍ ജാഗ്രത പുലര്‍ത്തിയാല്‍ മികച്ച വിജയം സുനിശ്ചിതമാണന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. കേരള പ്രവാസി ഫെഡറേഷന്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന 'മികവ് 2017' ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. 'കാലഘട്ടം ആവശ്യപ്പെടുന്ന വിദ്യാഭ്യാസത്തി​െൻറ ആവശ്യകത' വിഷയത്തില്‍ കേരള പ്രവാസി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഇ. ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, ആശ്രയം യു.എ.ഇ പ്രസിഡൻറ് റഷീദ് കോട്ടയില്‍, ജനറല്‍ സെക്രട്ടറി സുനില്‍ പോള്‍, ഇലാഹിയ ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. പരീത് പ്രവാസി ഫെഡറേഷന്‍ ജില്ല പ്രസിഡൻറ് സി.എം. ഇബ്രാഹിംകരീം, സെക്രട്ടറി കെ.പി. ജോണ്‍, പി.എസ്. സുബൈര്‍, പി.എ. ഷാജി, പി.പി. മീരാന്‍, പി.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ സ​െൻറ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹൈസ്‌കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ ആനി മാത്യുവിന് പ്രവാസി ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ ഗുരുദക്ഷിണ അവാര്‍ഡ് മന്ത്രി കെ.ടി. ജലീല്‍ സമ്മാനിച്ചു. പേഴയ്ക്കാപ്പിള്ളി ഹയര്‍ സെക്കൻഡറി സ്‌കൂളിനും മികച്ച അധ്യാപികയായി തെരഞ്ഞെടുത്ത കെ. സുനന്ദകുമാരിക്കും മെഡിക്കല്‍ എൻട്രന്‍സ് പരീക്ഷയില്‍ മികച്ച വിജയം നേടിയ ഫാത്തിമ മുഹമ്മദിനും മലയാള ഭാഷ പരീക്ഷയില്‍ ദേശീയതലത്തില്‍ മികച്ച വിജയം നേടിയ ഷാറൂണ്‍ സലീമിനെയും മൂവാറ്റുപുഴ താലൂക്കില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.