പട്ടണക്കാട് സഹകരണബാങ്ക്; വോട്ടിങ്​ കേന്ദ്രത്തിനു മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

ചേര്‍ത്തല: പട്ടണക്കാട് സര്‍വിസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രതിഷേധിച്ചു. പട്ടണക്കാട് പഞ്ചായത്ത് എൽ.പി സ്‌കൂളിനു സമീപം രാവിലെ മുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും എത്തിയിരുന്നു. ശനിയാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെയായിരുന്നു വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. നിരവധി വോട്ടര്‍മാരെയും വോട്ടുചെയ്യാനായി വരിനിര്‍ത്തിയായിരുന്നു പ്രതിഷേധം. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിരുന്നു. 22നുതന്നെ തെരഞ്ഞെടുപ്പ് നടത്താന്‍ കോടതി ഉത്തരവുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് സഹകരണ തെരഞ്ഞെടുപ്പ് കമീഷന്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ച് ഉത്തരവിറക്കിയത്. ഇതി​െൻറ അടിസ്ഥാനത്തിലാണ് വരണാധികാരി തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. എന്നാൽ, സ്‌കൂളിനുള്ളിലേക്ക് ആരെയും പ്രവേശിപ്പിക്കാതെ പൊലീസ് കവാടം അടച്ചു. സഹകരണ വകുപ്പ് അധികൃതരാരും സ്ഥലത്ത് എത്തിയിരുന്നില്ല. ഉച്ചയോടെയാണ് സ്‌കൂളിനു മുന്നിലെ നാടകീയ രംഗങ്ങള്‍ അവസാനിച്ചത്. വൈകീട്ട് വരെ കോണ്‍ഗ്രസ് മുന്നണിയിലെ സ്ഥാനാർഥികളും പ്രവര്‍ത്തകരും സ്ഥലത്ത് തമ്പടിച്ചു. എന്നാല്‍ കോടതിയെയും സഹകാരികളെയും കബളിപ്പിക്കുന്നതിനുള്ള നാടകമാണ് കോണ്‍ഗ്രസ് നടത്തിയതെന്ന വിമര്‍ശനമാണ് സി.പി.എം ഉയര്‍ത്തിയത്. സഹകരണ തെരഞ്ഞെടുപ്പ് കമീഷ​െൻറ തെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഏറെ ഗൗരവമുള്ളതാണെന്നാണ് വിലയിരുത്തൽ. ബാങ്കില്‍ പരിശോധന നടത്തിയശേഷമാണ് നിലപാടെടുത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്താന്‍ സാഹചര്യമൊരുക്കാതിരുന്ന വരണാധികാരിക്കെതിരെയും സഹകരണ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. എൻ.എസ്.യു ദേശീയ സെക്രട്ടറി എസ്. ശരത്, ടി.ജി. പത്മനാഭൻ നായര്‍, കെ.ആർ. രാജേന്ദ്രപ്രസാദ്, ജോണി തച്ചാറ, മധു വാവക്കാട്, സജി കുര്യാക്കോസ്, എം.കെ. ജയപാൽ, എന്‍.പി. വിമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.