ക്ഷേത്ര നിലപാട് അപലപനീയം ^എം.ലിജു

ക്ഷേത്ര നിലപാട് അപലപനീയം -എം.ലിജു ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തിൽ കീഴ്ശാന്തിയായി അബ്രാഹ്മണനെ അനുവദിക്കില്ലെന്ന ക്ഷേത്ര ഭരണസമിതിയുടെ നിലപാട് അപലപനീയമാണെന്ന് ഡി.സി.സി പ്രസിഡൻറ് അഡ്വ. എം. ലിജു. ആചാരങ്ങളുടെയും കീഴ്വഴക്കങ്ങളുടെയും പേരുപറഞ്ഞ് മനുഷ്യവിരുദ്ധമായ നടപടിയാണ് ഭരണസമിതി നടത്തിയത്. ദേവസ്വം ബോർഡിൽ ജോലിചെയ്യുന്ന പൂജാരിയെ അബ്രാഹ്മണൻ എന്നതി​െൻറ പേരിൽ പൂജാദികർമങ്ങൾ ചെയ്യാൻ അനുവദിക്കില്ലെന്ന നടപടി കുറ്റകൃത്യം തന്നെയാണ്. പൂജാരിയെ ജാതി വിവേചനത്തി​െൻറ പേരിൽ അകറ്റിനിർത്തിയവർക്കെതിരെ കേസെടുക്കണം. പൂജാരിക്ക് ക്ഷേത്രപൂജ നടത്താൻ വേണ്ട നടപടികൾ സർക്കാറും ദേവസ്വം ബോർഡും സ്വീകരിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കീഴ്ശാന്തിയെ ഉടന്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം -ഹിന്ദു ഐക്യവേദി മാവേലിക്കര: എഴുത്തുപരീക്ഷകളുടെയും അഭിമുഖത്തി​െൻറയും അടിസ്ഥാനത്തില്‍ യോഗ്യത നേടി നിയമിതനായ കീഴ്ശാന്തിയെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ദേവസ്വം ബോര്‍ഡും ഹിന്ദുമത കണ്‍വെന്‍ഷനും നടപടികള്‍ കൈക്കൊള്ളണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഭാര്‍ഗവറാം. നിയമിതനായ കീഴ്ശാന്തിയെ കുലം നോക്കി ക്ഷേത്രത്തില്‍ കയറ്റാതിരിക്കുന്നത് അംഗീകരിക്കാനാവില്ല. താന്ത്രിക വിധിപ്രകാരം പൂജ പഠിച്ച സാത്വിക ജീവിതം നയിക്കുന്ന ഏതൊരു ഹിന്ദുവിനും ഏതൊരു ക്ഷേത്രത്തിലും പൂജനടത്താനുള്ള അവകാശമുെണ്ടന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.