മൂവാറ്റുപുഴ: പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കുന്നതിന് അധ്യാപകരുടെയും ജനപ്രതിനിധികളുടെയും മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്ത് മാതൃകകാട്ടണമെന്ന് മന്ത്രി കെ.ടി. ജലീല്‍ പറഞ്ഞു. മൂവാറ്റുപുഴ നഗരസഭക്ക് കീഴിലെ വാഴപ്പിള്ളി ഗവ. ജെ.ബി. സ്കൂളിെൻറ നവീകരിച്ച കെട്ടിടത്തിെൻറ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ മുമ്പ് സ്വന്തം കുട്ടികളെ അതേ സ്‌കൂളില്‍ ചേര്‍ത്ത് പഠിപ്പിച്ചിരുന്നു. കാലക്രമേണ ഇവരുടെ കുട്ടികളെ മറ്റ് സ്‌കൂളുകളിലേക്ക് മാറ്റാന്‍ തുടങ്ങിയതോടെ മറ്റുള്ളവരും ഇവരുടെ പാതപിന്തുടര്‍ന്നതാണ് സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പിന്നോട്ട് പോകാന്‍ കാരണം. ഈ അവസ്ഥക്ക് മാറ്റം വന്നതിനുള്ള തെളിവാണ് കഴിഞ്ഞ അധ്യയന വര്‍ഷം പൊതുവിദ്യാലയങ്ങളിലുണ്ടായ വിദ്യാർഥികളുടെ വർധനവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടുത്ത അധ്യയനവര്‍ഷം മുതല്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഒന്നാം ക്ലാസില്‍ രണ്ട് ഡിവിഷനുകള്‍ തുടങ്ങുന്നതിന് അധ്യാപക രക്ഷാകര്‍തൃ സമിതികള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്‍, വൈസ് ചെയര്‍മാന്‍ പി.കെ. ബാബുരാജ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.എ. സഹീര്‍, ഉമാമത്ത് സലീം, രാജി ദിലീപ്, സി.എം. സീതി, വാര്‍ഡ് കൗണ്‍സിലര്‍ മേരി ജോര്‍ജ് തോട്ടം, പി.എസ്. വിജയകുമാര്‍, കെ.ബി. ബിനീഷ്‌കുമാര്‍, പി.പി. നിഷ, സെലിന്‍ ജോര്‍ജ്, ഷൈലജ അശോകൻ, ഷിജി തങ്കപ്പ ന്‍, സിന്ധു ഷൈജു, മുന്‍ കൗണ്‍സിലര്‍മാരായ കെ.ജി. അനില്‍കുമാര്‍, പി.കെ. അനില്‍, സ്‌കൂള്‍ പ്രധാനധ്യാപിക എന്‍.യു.ഏലിയാമ്മ, പി.ടി.എ പ്രസിഡൻറ് പി.കെ. ലത്തീഫ്, ലോകബാങ്ക് ചീഫ് കോ-ഓഡിനേറ്റര്‍ ഗോപാലകൃഷ്ണപിള്ള, നഗരസഭ സെക്രട്ടറി വി.പി. ഷിബു, മുനിസിപ്പല്‍ എൻജിനീയര്‍ ടി.എ. അമ്പിളി എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.