കുന്നത്താൻ കമ്പനി ഉടമയുടെ മകനുനേരെ ആക്രമണം

മൂവാറ്റുപുഴ: നിരപ്പ് ഒഴുപാറയിൽ പ്രവർത്തിക്കുന്ന കുന്നത്താൻ ചിപ്ബോർഡ് കമ്പനി ഉടമയുടെ മകനുനേരെ ആക്രമണം. ശനിയാഴ്ച വൈകീട്ട് പള്ളിയിൽ പോകാനായി പുറത്തേക്കിറങ്ങിയ കമ്പനി ഉടമ കോയാ​െൻറ മകൻ മുഹമ്മദ് ഷെഫിനി​െൻറ കാറിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഷെഫിനി​െൻറ കൈക്ക് പരിക്കേറ്റു. കാറി​െൻറ ചില്ല് തകർന്നിട്ടുണ്ട്. പരിക്കേറ്റ ഷെഫിൻ മൂവാറ്റുപുഴ സ​െൻറ് ജോർജ് ആശുപത്രിയിൽ ചികിത്സ തേടി. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കയറ്റിറക്ക് തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ഒരു വിഭാഗം തൊഴിലാളി യൂനിയൻ നടത്തി വരുന്ന അനിശ്ചിതകാല സമരം തുടരുന്നതിനിെടയാണ് വീണ്ടും ആക്രമണം ഉണ്ടായത്. സമരപ്പന്തലിന് സമീപത്താണ് ആക്രമണം ഉണ്ടായതെന്ന് പരാതിയിൽ പറയുന്നു. മാസങ്ങൾക്ക് മുമ്പ് ഷെഫിനി​െൻറ പിതാവ് കോയാന് നേരെയും ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിൽ സമരക്കാരായ ഏതാനും പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.