പള്ളിക്കര: കുഴികൾ നിറഞ്ഞ കിഴക്കമ്പലത്തെ റോഡകളിൽ യാത്ര ദുഷ്കരം. റോഡിൽ വാഹനവുമായി ഇറങ്ങാനാകാത്ത സ്ഥിതിയാണ്. ഇരുചക്ര വാഹനയാത്രക്കാർ കുഴികളിൽ വീഴുന്നത് പതിവായി. ചിത്രപ്പുഴ--പോഞ്ഞാശ്ശേരി റോഡിൽ രണ്ടു കിലോമീറ്ററോളം കുഴികൾ ഗർത്തങ്ങളായിട്ടുണ്ട്. പൊയ്യക്കുന്നം ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഗുണനിലവാരം കുറഞ്ഞ പൈപ്പുകൾ മാറ്റാൻ റോഡ് കുത്തിപ്പൊളിച്ചതാണ് ഇതിന് പ്രധാന കാരണം. സ്കൂൾ തുറക്കുകയും വാഹനാപകടങ്ങൾ വർധിക്കുകയും ചെയ്തതോടെ അറ്റകുറ്റപ്പണി വേണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ മൂവാറ്റുപുഴ റോഡ് വികസന അതോറിറ്റി ഓഫിസിൽ നിവേദനം നൽകിയിരുന്നു. നാട്ടുകാരും പ്രതിഷേധം ശക്തമാക്കിയതോടെ 20 ലക്ഷം വരെ മുടക്കി അറ്റകുറ്റപ്പണിക്ക് കെ.എസ്.ടി.പി േപ്രാജക്ട് ഡയറക്ടർ അനുമതി നൽകിയെങ്കിലും ഇപ്പോഴത്തെ സ്ഥിതിയിൽ പണം ചെലവാക്കുന്നത് പ്രയേജനപ്പെടില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. കരാറുകാരുടെ ഉത്തരവാദിത്തമില്ലായ്മയാണ് പണികൾക്ക് തടസ്സമെന്നും ഉദ്യോഗസ്ഥർ പറയുന്നു. നിർമാണ ജോലികൾ ഏറ്റെടുത്ത കരാറുകാരൻ മുങ്ങിയെന്നാണ് ആക്ഷേപം. 27ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തിൽ പരിശോധന റിപ്പോർട്ട് സമർപ്പിച്ച്് തുടർ നടപടി ആലോചിക്കുമെന്ന്് എക്സി. എൻജിനീയർ പറഞ്ഞു. ഇതോടെ റോഡിെൻറ അറ്റകുറ്റപ്പണി സാധ്യത മങ്ങി. ഇനി ടെൻഡർ നടപടി പൂർത്തിയായി റോഡ് ടാറിങ് ചെയ്യാനും മാസങ്ങൾ വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.