കോതമംഗലം: ശാസ്ത്ര സാഹിത്യ പരിഷത്ത് ഇഞ്ചൂർ യൂനിറ്റ് ഇഞ്ചൂർ കമ്യൂണിറ്റി റിക്രിയേഷൻ ക്ലബ്-ലൈബ്രറിയുമായി ചേർന്ന് ഇഞ്ചൂർ ടെക്നിക്കൽ സ്കൂളിൽ ചാന്ദ്രദിനാചരണം സംഘടിപ്പിച്ചു. പരിഷത്ത് ജില്ല ബാലവേദി ഫാക്കൽറ്റി മിഥുൻ രാജ് ക്ലാസ് നയിച്ചു. ടെക്നിക്കൽ സ്കൂൾ സൂപ്രണ്ട് വി.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാബു ജോൺ, ജയ ബിബിൻ, പി.കെ. പൗലോസ്, ബി.വി. ബെന്നി എന്നിവർ സംസാരിച്ചു. ജനവാസമേഖലയിൽ മദ്യശാല തുറക്കുന്നതിെര പ്രതിഷേധം കോതമംഗലം: ജനവാസ മേഖലയിൽ മദ്യശാലകൾ അനുവദിക്കുന്ന സർക്കാർ തീരുമാനം ജനവഞ്ചനയും സാമ്പത്തിക നേട്ടത്തിനുവേണ്ടിയുമാണെന്നും മദ്യവിരുദ്ധ ഏകോപന സമിതി. കോതമംഗലം മില്ലുംപടിയിൽ ജനകീയ സമരത്തെ തുടർന്ന് അടച്ചുപൂട്ടിയ മദ്യശാല കേസ് നിലനിൽെക്ക തുറന്നത് മദ്യലോബിയെ സഹായിക്കാനാണെന്നും യോഗം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി ജയിംസ് കോറമ്പേൽ, ടി.എം. ഇല്യാസ്, ആൻറണി പുല്ലൻ, ബേബി സേവ്യർ, ജോളി നെടുംകല്ലേൽ എന്നിവർ സംസാരിച്ചു. ഓണത്തിന് ഒരു മുറം പച്ചക്കറി കോതമംഗലം: ഉപ്പുകണ്ടം എ.ജി.സി.എം യു.പി സ്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം കോട്ടപ്പടി പഞ്ചായത്ത് പ്രസിഡൻറ് കെ.എ. ജോയ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ് ജോസഫ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ലിവി, പി.ടി.എ പ്രസിഡൻറ് ഗിരിഷ്, കൃഷി അസി. സുനി, പ്രധാനാധ്യാപക എ.കെ. ജസി, എം.പി. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.